Loading...
Stella dhinakaran

നീതിയുള്ള കർത്താവ്!!

Sis. Stella Dhinakaran
13 Apr
നമ്മുടെ ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് നീതിനടത്തിക്കൊടുക്കുന്ന ദൈവമാണ്. നമ്മുടെ ദൈവത്തിന് നീതി തന്റെ കവചവും സത്യം അരക്കച്ചയുമാണ് എന്ന് വേദപുസ്തകം പറയുന്നു. അവൻ നമ്മെ നീതിപാതകളിൽ നടത്തുന്നു എന്ന് സങ്കീർത്തനങ്ങൾ 23:3 -ൽ നാം വായിക്കുന്നു. ഭൂമിയിലുള്ള ദരിദ്രരും പീഡിതരും ദൈവത്തിൽ ആശയ്രിക്കുന്പോൾ അവിടുന്ന് അവർക്ക് നീതി നടത്തിക്കൊടുക്കുന്നു. നമ്മുടെ ദൈവം നീതിയുള്ള ന്യായാധിപതിയാണ് (സങ്കീർത്തനങ്ങൾ 7:11). അവൻ തന്റെ നീതിയുള്ള വലങ്കയ്യാൽ ദുഷ്ടന്മാരിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. അതുകൊണ്ടു ധനശേഷികൊണ്ടോ കായികശേഷികൊണ്ടോ ആരെങ്കിലും നമ്മെ തകർത്തുകളയുമെന്ന് നാം ഭയപ്പെടേണ്ടതില്ല. നമ്മുടെ ദൈവം മഹാശക്തനാണ്. നമ്മുടെ ഭാരങ്ങളെല്ലാം ദൈവത്തിൽ സമർപ്പിക്കുന്പോൾ അവൻ നമുക്ക് നീതി നടത്തിത്തരും (സങ്കീർത്തനങ്ങൾ 35:24). 

ദരിദ്രയായ ഒരു വിധവക്ക് അല്പം വസ്തുവുണ്ടായിരുന്നു. അവളുടെ ഏകവരുമാനമാർ‘ം ഈ വസ്തുവായിരുന്നു. ആ ഗ്രാമത്തിലെ ഒരു ധനികൻ ഈ വസ്തു പിടിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഈ വിധവ എന്തുചെയ്യണമെന്നറിയാതെ ഭാരപ്പെട്ടു. ധനികനെ ഭയന്ന്, ഈ വിധവയെ സഹായിക്കുവാൻ ആരും മുൻപോട്ട് വന്നില്ല. അവൾ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകർന്നു. അവൾ കണ്ണുനീരൊഴുക്കി, ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം അവൾക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ചു. സാധുവായ ഒരു മനുഷ്യൻ നല്ലവരായ ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുകയും അവൾക്ക് തന്റെ വസ്തു തിരികെകിട്ടുകയും ചെയ്തു. അതെ! നാം ദൈവത്തിൽ ആശയ്രിക്കുന്പോൾ അവൻ നമുക്ക് നീതി നടത്തിത്തരും. കർത്താവിന്റെ വഴികൾ നീതിയും സത്യവുമുള്ളവയാണ്. 
പ്രിയമുള്ളവരേ, നിങ്ങൾ നീതിയുള്ളവരായി ജീവിക്കുന്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ വിധവയെ അത്ഭുതകരമായി വിടുവിച്ച ദൈവം എല്ലാ കഷ്ടങ്ങളിൽനിന്നും നിങ്ങളെ വിടുവിക്കും. ആയതിനാൽ ‘‘എനിക്ക് ഒരിടത്തും നീതി ലഭിക്കുന്നില്ലല്ലോ? എന്നെ സഹായിക്കുവാൻ ആരുമില്ലല്ലോ?’’ എന്നിങ്ങനെ വ്യാകുലപ്പെടരുത്! ‘‘അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും’’ (സങ്കീർത്തനങ്ങൾ 9:8). നീതിയോടെ വിധിക്കുന്ന നമ്മുടെ ദൈവം എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. പൂർണ്ണമായും ദൈവത്തിൽ മാത്രം ആശയ്രിക്കുക. അവൻ തീർച്ചയായും നിങ്ങളെ സഹായിക്കും (യെശയ്യാവു 41:10). തന്റെ നീതിയുള്ള വലങ്കരത്താൽ കർത്താവ് നിങ്ങളെ വഴിനടത്തും. 
Prayer:
നീതിയുള്ള ന്യായാധിപതിയായ കർത്താവേ, 

എന്റെ നിസ്സയാവാസ്ഥ അങ്ങ് അറിയുന്നുവല്ലോ. എന്നെ സഹായിക്കുവാൻ ആരുമില്ല. കർത്താവേ, എനിക്കുവേണ്ടി നീതി പ്രവർത്തിക്കേണമേ. എന്റെ എല്ലാ ശത്രുക്കളിൽനിന്നും എന്നെ വിടുവിക്കേണമേ. അങ്ങേയ്ക്ക് അസാദ്ധ്യമായത് ഒന്നുമില്ലല്ലോ. എന്നെ കൈവിടരുതേ. ഞാൻ അങ്ങയുടെ പാദത്തിൽ ശരണം പ്രാപിക്കുന്നു. എന്റെ പ്രാർത്ഥനയ്ക്കുത്തരം നല്കുവാൻ പോകുന്നതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ. 

1800 425 7755 / 044-33 999 000