Loading...
Stella dhinakaran

അഭിവൃദ്ധിപ്പെടുത്തുന്ന ദൈവം!!

Sis. Stella Dhinakaran
20 Apr
വേദപുസ്തകത്തിൽ രൂത്തിനെക്കുറിച്ച് നാം വായിക്കുന്നു. രൂത്തിന്റെ ജീവിതം നോക്കുക. അവൾ യിസ്രായേൽ രാജ്യക്കാരി ആയിരുന്നില്ല. അവൾ ഒരു മോവാബ്യസ്ത്രീ ആയിരുന്നു. യഹോവയായ ദൈവത്തെ കുറിച്ച് അവൾ അധികമൊന്നും അറിഞ്ഞിരുന്നില്ല. ഭർത്താവും മക്കളും നഷ്ടപ്പെട്ടവളായി മോവാബ്യദേശത്തുനിന്നും നൊവൊമി ബെത്ത്ലഹേമിലേക്ക് തിരിച്ചു  പോരുന്പോൾ തന്റെ മരുമക്കളോട് അവരുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാൻ പറഞ്ഞു. മരുമക്കളിൽ ഒരുവളായ ഓർപ്പാ അങ്ങനെ ചെയ്തു. എന്നാൽ രൂത്ത് തന്റെ അമ്മാവിയമ്മയോട് ‘‘ഞാനും നിന്നോടുകൂടെ വരുന്നു’’ എന്ന് പറഞ്ഞു. ‘‘നീ എന്റെ കൂടെ പോരേണ്ടാ’’ എന്ന് നൊവൊമി അവളോട്  പറഞ്ഞു. എന്നാൽ രൂത്ത് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അവൾ വിശ്വാസത്തോടുകൂടെ ഇപ്രകാരം പറഞ്ഞു: ‘‘നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം; നിന്റെ ദൈവം എന്റെ ദൈവം’’ (രൂത്ത് 1:16). അവൾ ദൈവത്തെ മുറുകെ പിടിച്ചു. അങ്ങനെ നവോമിയുടെ ദേശമായ ബെത്ലഹേമിലേക്ക് അവർ പോയി.
 
‘‘തന്റെ ഭക്തന്മാർക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശയ്രിക്കുന്നവർക്കുവേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നന്മ എത്ര വലിയതാകുന്നു’’ എന്ന് സങ്കീർത്തനങ്ങൾ 31:19 പറയുന്നു. ബെത്ത്ലഹേമിലേക്ക് തിരിച്ചു  വന്നപ്പോൾ അവളും അവളുടെ അമ്മാവിയമ്മയും വിധവകളായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചത്. എന്നാൽ അവർ ദൈവത്തെ മുറുകെ പിടിച്ചു. ‘‘യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും’’ (സങ്കീർത്തനങ്ങൾ 145:18, 19). ‘‘ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതുകാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർ‘സ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും’’ (മത്തായി 18:19) എന്നീ  വചനങ്ങളിൻപ്രകാരം ദൈവം അവരെ അത്ഭുതകരമായി പരിപാലിച്ചു.
രൂത്ത് ഒരു വയലിൽ ജോലി കണ്ടെത്തി. നവോമിയുടെ പ്രാർത്ഥനയാൽ രൂത്തിന് അനുഗൃഹീതമായ ഒരു ജീവിതം ലഭിച്ചു. രൂത്ത് ജോലി ചെയ്തിരുന്ന വയലിന്റെ ഉടമയായിരുന്ന ബോവാസ് അവളെ വിവാഹം കഴിച്ചു. ബോവാസ് നവോമിയുടെ ചാർച്ചക്കാരനായിരുന്നു. ‘‘നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശയ്രിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണ പ്രതിഫലം തരുമാറാകട്ടെ’’ എന്ന് ബോവാസ് അവളെ അനുഗ്രഹിച്ചു  (രൂത്ത് 2:12). അവൾക്ക് ഒരു കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞ് മൂലമായി ആ അമ്മാവിയമ്മ സന്തോഷവതിയായിത്തീർന്നു (രൂത്ത് 4:14). സർവ്വശക്തനായ ദൈവത്തെ മുറുകെ പിടിച്ചുകൊണ്ട് ജീവിച്ചതിനാൽ അവർ അനുഗൃഹീതരായി.
 
പ്രിയപ്പെട്ടവരേ, ഒരിക്കലും നിങ്ങളുടെ സ്വന്തഇഷ്ടപ്രകാരം നടക്കരുത്. നിങ്ങളുടെ ആവശ്യസമയങ്ങളിൽ രൂത്തിനെപ്പോലെ ദൈവത്തിൽമാത്രം ആശയ്രം വെയ്ക്കുക. കർത്താവിങ്കലേക്ക് നോക്കുക! കർത്താവിന്റെ വചനം ധ്യാനിക്കുക! കർത്താവിനോട് പ്രാർത്ഥിക്കുക! ‘‘ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധി പ്രാപിക്കയും ചെയ്യും’’ (യിരെമ്യാവു 31:4) എന്ന് കർത്താവ് പറയുന്നു. കർത്താവ് നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മറുപടി നൽകി നിങ്ങളെ അനുഗ്രഹിക്കും. കർത്താവ് തന്നെയാണ് നിങ്ങളുടെ വഴി! ‘‘നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശയ്രിക്ക; അവൻ അതു നിർവ്വഹിക്കും’’  (സങ്കീർത്തനങ്ങൾ 37:5) നിങ്ങളുടെ വഴികൾ യഹോവയിൽ ഭരമേല്പിക്കയും അവനിൽത്തന്നെ ആശയ്രിക്കുകയും ചെയ്വിൻ!!
Prayer:

എന്റെ കർത്താവായ യേശുവേ,
 
എന്റെ വഴികളെല്ലാം ഞാൻ അങ്ങയിൽ ഭരമേല്പിക്കുന്നു. എന്റെ ഭാരങ്ങളെല്ലാം അങ്ങയുടെ സന്നിധിയിൽ പകരുവാനും എപ്പോഴും അങ്ങയിൽ മാത്രം ആശയ്രിച്ച് ഭക്തിയോടെ ജീവിപ്പാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. എന്റെ ആഗ്രഹങ്ങളെല്ലാം അങ്ങ് നിറവേറ്റിത്തരേണമേ. അങ്ങയുടെ തിരുഹിതത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു. അങ്ങ് എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നല്കുന്നതിനായി സ്തോത്രം!  എന്നെ ഞാൻ അങ്ങയിൽ ഭരമേല്പിക്കുന്നു.
 
അങ്ങയുടെ വിലയേറിയ നാമത്തിൽ നാമത്തിൽ യാചിക്കുന്നു.
 
ആമേൻ.

1800 425 7755 / 044-33 999 000