Loading...
Paul Dhinakaran

ഉയർത്തുന്ന ദൈവം!!

Dr. Paul Dhinakaran
16 Jul

ദൈവം യോസേഫിനെ സ്വന്തപട്ടണത്തിൽനിന്നും മിസ്രയീമിലേക്ക് കൊണ്ടുപോയി. യോസേഫ് ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചു. ദൈവം യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്  സ്വപ്നങ്ങളും വാഗ്ദത്തങ്ങളും നൽകി. യോസേഫ് പരിശുദ്ധാത്മവരങ്ങളാൽ നിറഞ്ഞവനായിരുന്നു. സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതിനുള്ള കൃപാവരം ദൈവം അവന് കൊടുത്തിരുന്നു. എന്നാൽ ജീവിതത്തിൽ അവന് അനേക പരീക്ഷണങ്ങൾ നേരിടേണ്ടിവന്നു. എങ്കിലും ‘‘നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടു കൂടെ ഉളളതുകൊണ്ടു ഉറപ്പും ധൈര്യവുമുളളവനായിരിക്ക’’ (യോശുവ 1:9) എന്ന വചനത്തിൻപ്രകാരം ദൈവം അവനെ വഴിനടത്തി.

ഒരു ദിവസം, സ്വപ്നത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുവാൻ അവൻ ഫറവോൻ രാജാവിന്റെ മുന്പാകെ നിന്നു. അവൻ ഫറവോന്റെ സ്വപ്നത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചു. അടുത്ത പതിനാല് വർഷങ്ങളിൽ നടക്കുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവം യോസേഫിലൂടെ വെളിപ്പെടുത്തി. ആ നാട്ടിൽ വരുവാനിരിക്കുന്ന നല്ല വിളവിനെക്കുറിച്ചും അതിനുശേഷം നേരിടേണ്ട ക്ഷാമത്തെക്കുറിച്ചും അവൻ രാജാവിനോട് വിവരിച്ചു. ഏഴു വർഷത്തെ വിളവിനെക്കുറിച്ചും ഏഴു വർഷത്തെ ക്ഷാമത്തെക്കുറിച്ചും അവൻ സംസാരിച്ചു. ഭക്ഷ്യ പ്രതിസന്ധി വരുന്നതിനു മുന്പുതന്നെ ധാന്യങ്ങൾ കൊയ്തെടുക്കുന്നതിനും സംഭരിക്കുന്നതിനും ധാന്യങ്ങൾ സംസ്കരിക്കുന്നതിനും ധാന്യങ്ങൾ വിതരണം ചെയ്യുന്നതിനും മിസ്രയീമ്യർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവൻ വിവരിച്ചു. ആ നാട്ടുകാർക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഈ ഒരു മനുഷ്യന്റെ പക്കൽ ആ പ്രതിസന്ധി മറികടക്കുന്നതിനുള്ള പരിഹാരമുണ്ടായിരുന്നു, കാരണം അവൻ ദൈവത്തിന്റെ പ്രവചന അഭിഷേകത്താൽ നിറഞ്ഞവനായിരുന്നു. അവൻ ഒരു അടിമ മാത്രമായിരുന്നു. എന്നാൽ രാജാവിന്റെയും മിസ്രയീംജനതയുടെയും മുൻപിൽ നില്ക്കുവാൻ തക്കവണ്ണം ദൈവം അവനെ ഉയർത്തി. അതാണ് ദൈവകൃപ! സർവ്വശക്തനായ ദൈവം പറയുന്നു: ‘‘എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു’’ (പുറപ്പാടു 9:16). യോസേഫിനെ അവന്റെ സഹോദരന്മാർ ഉപേക്ഷിച്ചു. എന്നാൽ ദൈവം തന്റെ ശക്തി തെളിയിക്കുവാൻ യോസേഫിനെ ഉയർത്തി.
 

പ്രിയപ്പെട്ടവരേ, തന്റെ ശക്തിയാൽ നിങ്ങളെ നിറച്ച്  നിങ്ങളെ ഉയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ശക്തിയാൽ നിറയുവാൻ നിങ്ങളെ ദൈവത്തിനായി പൂർണ്ണമായി സമർപ്പിക്കണം. ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നിറങ്ങും. ദൈവീകശക്തി പ്രാപിക്കുവാൻ അവൻ നിങ്ങളെ ശക്തീകരിക്കും. എന്റെ ഇഷ്ടമല്ല കർത്താവേ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് ദൈവസന്നിധിയിൽ നിങ്ങളെ താഴ്ത്തുവിൻ. ദൈവീകശക്തി നിങ്ങളുടെമേൽ കടന്നുവരും! കർത്താവ് തന്റെ ശക്തിയാൽ നിറച്ച് നിങ്ങളെ ഉയർത്തും എന്നതോർത്ത് സന്തോഷിപ്പിൻ!
Prayer:
കാരുണ്യവാനായ കർത്താവേ,

അങ്ങയുടെ കൃപകൾക്കായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. ഞാൻ ബലഹീനനാണ്. എന്നെയും ശക്തീകരിക്കേണമേ. എന്തെല്ലാം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും അങ്ങയുടെ ശക്തിയാൽ ജയം പ്രാപിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് അനുഗ്രഹത്തിന്റെ ഉറവയായി എന്നെ മാറ്റേണമേ. 

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000