Loading...
Dr. Paul Dhinakaran

ലജ്ജയിൽ നിന്ന് പ്രശംസയിലേക്ക്!!

Dr. Paul Dhinakaran
26 Mar
ഏതെങ്കിലും കാര്യത്തിനായി വളരെ നാളുകൾ കാത്തിരുന്ന് നിങ്ങളുടെ ഹൃദയം ക്ഷീണിച്ചുപോയിരിക്കുന്നുവോ? ഇക്കാലമത്രയും നിങ്ങൾ അനുഭവിച്ച നിന്ദകളും അപമാനങ്ങളും കർത്താവ് അറിയുന്നു. ശത്രുക്കളുടെ മുനവെച്ച വാക്കുകളും നോട്ടവും കർത്താവ് അറിയുന്നു. നിങ്ങൾ ഒരിക്കലും പ്രത്യാശ കൈവിടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കർത്താവ് തീർച്ചയായും നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും. അവൻ നിങ്ങളുടെ ശത്രുക്കൾക്കു  മുൻപാകെ നിങ്ങൾക്ക് വിരുന്നൊരുക്കും (സങ്കീർത്തനം 23:5). ഇരട്ടിയായ അനുഗ്രഹങ്ങളും ബഹുമാനവും നിങ്ങളെ കാത്തിരിക്കുന്നു. ഇതാ നിങ്ങൾക്ക് കർത്താവ് നല്കുന്ന വാഗ്ദത്തം: ‘‘നാണത്തിന്നു പകരം നിങ്ങള്ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും’’ (യെശയ്യാവു 61:7). 

കർത്താവ് എന്്റെ പിതാവിന് പ്രത്യക്ഷനായി കാരുണ്യാ യൂണിവേഴ്സിറ്റി പണിയുക എന്നുപറഞ്ഞു. അന്ന് ഞങ്ങൾക്ക് രണ്ട് മുറികൾ മാത്രമുള്ള ഒരു വീടാണ് ഉണ്ടായിരുന്നത്. അതും പണയത്തിലായിരുന്നു. കൂടാതെ ഒരു പഴയ കാറും. ‘‘സർവ്വകലാശാല പണിയുക’’ എന്ന് കർത്താവ് പറഞ്ഞയുടൻ ഒരു വായ്പയ്ക്കായി ഞങ്ങൾ ബാങ്കുകൾതോറും കയറിയിറങ്ങി. പക്ഷേ വായ്പക്ക് ഈട് കൊടുക്കുവാൻ ഞങ്ങളുടെ പക്കൽ ഒന്നുമില്ലായിരുന്നു.‘‘ഒരു സർവ്വകലാശാല പണിയുവാനായി യേശു എന്നോട് കല്പിച്ചിരിക്കുന്നു. ദയവായി എനിക്ക് ഒരു വായ്പ അനുവദിക്കണം’’ എന്ന് അദ്ദേഹം ബാങ്ക് അധികാരികളോട് യാചിച്ചു. ബാങ്ക് അധികാരികളും വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ പരിഹസിച്ചു. അവർ ഇപ്രകാരം ചോദിച്ചു: ‘‘ഒരു സർവ്വകലാശാല ആരംഭിക്കുന്നതിന് നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്?’’ പരിഹാസങ്ങളും നിന്ദകളും അനുഭവിക്കേണ്ടി വന്നുവെങ്കിലും ദൈവീക കല്പന നിറവേറ്റുന്നതിനായി എന്്റെ പിതാവ്  പല വാതിലുകളിൽ മുട്ടിക്കൊണ്ടിരുന്നു. ആ സമയത്ത് എന്്റെ പ്രിയ സഹോദരി ഏഞ്ചൽ ക്രൂരമായ ഒരു കാറപകടത്തിൽ ഞങ്ങളെവിട്ട് കടന്നുപോയി. എങ്കിലും എന്്റെ പിതാവ് തന്്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്്റെ മുത്തച്ഛൻ ശ്രീ. ദുരൈസാമി, ‘‘സർവ്വകലാശാല പണിയേണ്ട സ്ഥലം കർത്താവ് നിനക്ക് ദർശനത്തിൽ കാണിച്ചുതന്നു. എന്നാൽ അത് എവിടെയാണ് എന്ന് നമുക്കറിയില്ല. നമ്മുടെ പക്കൽ ആവശ്യമായ പണമില്ല എങ്കിലും താൻ അരുളിച്ചെയ്തത് നിറവേറ്റുവാൻ കർത്താവ് വഴികൾ തുറക്കും. കർത്താവ് നിനക്ക് കാണിച്ചുതന്ന സ്ഥലം എവിടെയാണെന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ’’ എന്ന് എന്്റെ പിതാവിനോട് പറഞ്ഞിട്ട് ഊട്ടി, കൊടൈക്കനാൽ മുതലായ സ്ഥലങ്ങളിൽ അദ്ദേഹം അന്വേഷണം നടത്തി. ഒടുവിൽ കോയമ്പത്തൂരിൽ മലനിരകളാൽ ചുറ്റപ്പെട്ട ശിരുവാണി എന്ന സ്ഥലത്ത് ഞങ്ങൾ എത്തി. എന്്റെ പിതാവ് പറഞ്ഞു: ‘‘ഇതാണ് കർത്താവ് എനിക്ക് കാണിച്ചുതന്ന സ്ഥലം.’’ ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് ഒരു ബാങ്ക് ഞങ്ങൾക്ക് ഒരു തുക ആദ്യ വായ്പയായി നല്കി. കാടുംമേടും മുള്ളുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ എന്്റെ മുത്തച്ഛൻ നടന്നുതിരിഞ്ഞു. അവിടുത്തെ സ്ഥലങ്ങളൊന്നും ഞങ്ങൾക്ക് വില്ക്കുവാൻ ഗ്രാമവാസികൾ തയ്യാറായില്ല. ‘‘നിങ്ങള് ആരാണ്? എവിടെനിന്നാണ് വരുന്നത്?’’ എന്നെല്ലാം അവർ ഞങ്ങളെ ചോദ്യംചെയ്തു. എന്നാൽ ഇന്ന് അതേ സ്ഥലത്ത്  750 ഏക്കർ സ്ഥലത്ത് കാരുണ്യാ യൂണിവേഴ്സിറ്റിയും സ്കൂളും  ആശുപത്രിയും സ്ഥാപിക്കുവാൻ കർത്താവ് സഹായിച്ചിരിക്കുന്നു. ആയിരക്കണക്കിന് കുട്ടികളും അവരിലൂടെ മാതാപിതാക്കളും രോഗികളും പ്രായംചെന്നവരും ശാരീരികവും മാനസികവുമായി വിഷമതകൾ അനുഭവിക്കുന്നവരും അനുഗൃഹീതരായിക്കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ചുറ്റുമുള്ളവരാൽ നിങ്ങൾ അനുഭവിച്ച നിന്ദകൾക്ക് പകരമായി,  ‘‘....സർവ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും’’ എന്ന്  കർത്താവ് പറയുന്നു (സെഫന്യാവു 3:19). ഇനി നിങ്ങളുടെ ജീവിതം അങ്ങനെ ആയിരിക്കുകയില്ല. ഇനി അപമാനങ്ങളും നിന്ദകളും ഭീഷണികളും നിങ്ങളുടെ അതിർത്തിയിൽ ഉണ്ടായിരിക്കുകയില്ല. ‘‘ഭയപ്പെടേണ്ടാ; ഉറച്ചു നില്പ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിയ്രീമ്യരെ ഇനി ഒരു നാളും കാണുകയില്ല’’ (പുറപ്പാടു 14:13). മടുത്തുപോകാതെ നിങ്ങളെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളെല്ലാം കർത്താവിന്്റെ പാദത്തിങ്കൽ സമർപ്പിക്കുക. നിങ്ങളുടെ നിന്ദകളെല്ലാം പ്രശംസയായി മാറും. നിങ്ങൾ രാജ്യത്തിന്  അനുഗ്രഹത്തിന്്റെ അടയാളമായി മാറും. ദൈവനാമത്തിൽ മാത്രം ആശ്രയിക്കുക. കർത്താവ്  നിങ്ങളുടെ ലജ്ജകളെല്ലാം മാറ്റി, നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രത്യാശയെല്ലാം സർവ്വശക്തനായ ക്രിസ്തുവിൽ മാത്രമായിരിക്കട്ടെ! അവൻ നിങ്ങളുടെ അരികിൽ ഉണ്ട്!  ആകയാൽ ധൈര്യമായിരിപ്പിൻ!
Prayer:
സ്നേഹവാനായ കര്ത്താവേ,

ഇത്രത്തോളം എന്നെ നടത്തിയ അങ്ങയുടെ കൃപയ്ക്കായി ഞാന് അങ്ങയെ സ്തുതിക്കുന്നു. തുടര്ന്നും അങ്ങ് എന്്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങ് എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. അങ്ങയുടെ തിരുഹിതപ്രകാരം എന്നെ വഴിനടത്തേണമേ. ഞാന് നിന്ദിക്കപ്പെട്ട സ്ഥാനങ്ങളിലെല്ലാം അങ്ങ് എന്നെ അനുഗ്രഹിച്ചുയര്ത്തേണമേ. അങ്ങ് മാത്രമാണെന്്റെ പ്രത്യാശ. ഒരിക്കലും എന്നെ കൈവിടരുതേ! എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച്, അങ്ങയുടെ പൈതലായി ഈ ലോകത്തില് ജീവിപ്പാന് എനിക്ക് കൃപ നല്കേണമേ! അങ്ങയുടെ തിരുനാമത്തില് അടിയന് പ്രാര്ത്ഥിക്കുന്നു. കൃപയോടെ കേട്ട് ഉത്തരമരുളേണമേ. എന്്റെ പ്രാര്ത്ഥന കേട്ടതിനായി സ്തോത്രം!

എല്ലാ മഹത്വവും അങ്ങേയ്ക്കുമാത്രം കരേറ്റുന്നു. 

ആമേന്.

For Prayer Help (24x7) - 044 45 999 000