Loading...
Dr. Paul Dhinakaran

ഭയമെല്ലാം നീക്കുന്ന കർത്താവ്!!

Dr. Paul Dhinakaran
11 Sep
യഹൂദയിലെ അഞ്ച് രാജാക്കന്മാരുടെ ഭരണകാലത്ത്  ദൈവത്തിന്റെ പ്രവാചകന്മാരിൽ ഒരാളായിരുന്ന യിരെമ്യാവിനെക്കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. അദ്ദേഹത്തിന്റെ പ്രവചന ശുശ്രൂഷ നാല്പതു വർഷത്തിലേറെ നീണ്ടു. കൌമാരപ്രായത്തിൽ ദൈവം അദ്ദേഹത്തെ വിളിച്ചു! ഒരു ചെറുപ്പക്കാരനെന്ന നിലയിൽ, തന്റെ മുന്പിലുള്ള കാര്യങ്ങളെക്കുറിച്ചോർത്ത്  യിരെമ്യാവ് ഭയപ്പെട്ടു. അവനിലുണ്ടായിരുന്ന ഭയത്താൽ തനിക്ക്  സംസാരിക്കുവാൻ അറിയില്ല എന്ന് അവൻ ദൈവത്തോട്  പറഞ്ഞു. അപ്പോഴാണ് ദൈവം അവനോട്: ‘‘നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുന്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുന്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു’’ (യിരെമ്യാവു 1:5) എന്നുപറഞ്ഞത്.  ഇന്ന് ഭയമാണോ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം? ഇന്ന്  അതിൽനിന്ന് പുറത്തുവന്ന് കർത്താവിന്റെ കരുത്തുറ്റ കൈകളിൽ സുക്ഷിതരായിത്തീരുവിൻ!

അമേരിക്കയിലെ ഏറ്റവും പുതിയ ഭയങ്ങളിൽ ഒന്നാണ് സൈബർഫോബിയ. കന്പ്യൂട്ടർ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചോർത്ത് ഭയപ്പെടുന്നവർ ഇന്ന് അനകരാണ് എന്ന് അമേരിക്കയിലെ ജോർജ്ജ് മേസൺ സർവ്വകലാശാലയിലെ ബിസിനസ്സ് പ്രൊഫസർമാരുടെ ഒരു സംഘം പറയുന്നു. ഒരേ മുറിയിൽ ആയിരിക്കുന്നതിലൂടെ ചിലർ പരിഭ്രാന്തി, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വസന ബുദ്ധിമുട്ടുകൾ, തലകറക്കം, വിറയൽ എന്നിവ അനുഭവിക്കുന്നു. കന്പ്യൂട്ടറുകളിൽ പ്രവർത്തിക്കുവാൻ പഠിക്കുന്പോൾ പരാജയത്തെക്കുറിച്ചുള്ള ഭയം ഈ വ്യക്തികളിൽ കൂടുതലായി കാണപ്പെടുന്നു എന്ന് ഒരു തെറാപ്പിസ്റ്റ് പറയുന്നു. തങ്ങളുടെ വിജയത്തെക്കുറിച്ച് അവർ വളരെയധികം ഉത്കണ്ഠാകുലരാകുന്നു.  ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ? ഇല്ല! എന്നാൽ ഭയം ഒരു വ്യക്തിയുടെ ഉള്ളിൽ അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും പ്രവൃത്തികളെയും ഭയപ്പെടുന്നതാണ് മറ്റൊരു ഭയം! ഈ ലോകത്തിലുള്ള മിക്കവാറും എല്ലാവരിലും ഈ ഭയം കാണപ്പെടുന്നു.
പ്രിയപ്പെട്ടവരേ, ഭയം നിങ്ങളെ പിടികൂടിയിരിക്കുന്നുവോ? യിരെമ്യാവ് ദൈവമുൻപാകെ തന്റെ ബലഹീനതയെക്കുറിച്ച്  വാദിച്ചതുപോലെ, നിങ്ങൾ കർത്താവിൽ വിശ്വസിക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറുകയാണോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളുെം അറിയുന്ന സർവ്വശക്തനായ ദൈവത്തിലേക്ക് നോക്കുക. പലവിധമായ ഭയത്താൽ ലോകം നിറഞ്ഞിരിക്കുന്നു. എന്നാൽ ദൈവം നിർണ്ണയിച്ചിരിക്കുന്ന ലക്ഷ്യത്തിലെത്തുവാൻ ഇത് ഒരു തടസ്സമാകരുത്. നിങ്ങളുടെ ഭയമെല്ലാം, തന്റെ ചിറകുകളാൽ നിങ്ങളെ മൂടുന്ന കർത്താവിന്റെ നിയന്ത്രണത്തിലാക്കുക. നിങ്ങളെ തിരഞ്ഞെടുത്ത നിങ്ങളുടെ ദൈവം ഒരിക്കലും ക്ഷീണിച്ചുപോകുകയില്ല. നിങ്ങളെ രക്ഷിക്കുവാൻ കഴിയാതവണ്ണം അവന്റെ കൈകൾ കുറുകിപ്പോയിട്ടില്ല. ‘‘ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു’’ (യെശയ്യാവ് 51:16) എന്ന് സർവ്വശക്തനായ ദൈവം അരുളിച്ചെയ്തിരിക്കുന്നു. അവൻ നിങ്ങളെ സഹായിക്കും. വാഗ്ദത്തം നൽകിയവൻ കൂടെയുണ്ട്! നിങ്ങളെ അറിയുന്നവൻ നിങ്ങളെ വഴിനടത്തും! എന്തെല്ലാം പ്രതികൂലങ്ങൾ വന്നാലും കർത്താവിനെ മുറുകെ പിടിച്ചുകൊണ്ട് ധൈര്യമായിരിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവ, 

നീ എന്നെ അറിയുന്ന ദൈവമാകുന്നു എന്ന് എന്നോട് സംസാരിച്ചതിനായി നന്ദി. കർത്താവേ, എന്റെ പ്രശ്നങ്ങൾ അനവധിയാകുന്നു. എല്ലാ ഭയങ്ങളിൽനിന്നും എഇന്നുമുതൽ അങ്ങയിൽ വിശ്വസിക്കുന്നതിനും ആശയ്രിക്കുന്നതിനും എന്നെ സഹായിക്കേണമേ. എല്ലാ അനർത്ഥങ്ങളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ. അങ്ങ് എന്റെ കരം പിടിച്ച് നേരായ വഴിയിൽ എന്നെ നടത്തേണമേ. അങ്ങയിൽ മാത്രം ആശയ്രിച്ച്, അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

044 - 45 999 000 / 044 - 33 999 000