Loading...
Stella dhinakaran

മഹാദാനമായ രക്ഷ!!!

Sis. Stella Dhinakaran
10 Dec
‘‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’’ എന്ന് വേദപുസ്തകം പറയുന്നു (റോമർ 1:17). ദൈവത്തെ ഭയപ്പെട്ട് വിശുദ്ധിയോടുകൂടെ അവനെ ആരാധിക്കുന്നവർക്ക് ദൈവം സമീപസ്ഥനാണ് എന്നതാണ് വിശ്വാസം. നാം വ്യക്തിപരമായോ ആത്മീയമായോ തയ്യാറെടുപ്പുകൾ നടത്തേണ്ട ആവശ്യമില്ല. മറിച്ച് നാം കർത്താവായ യേശുക്രിസ്തുവിനോട് അടുത്ത്  ജീവിക്കണം. അവൻ നമ്മെ സ്നേഹത്തോടുകൂടെ സ്വീകരിക്കും.  നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ദൈവശക്തി അത്യന്താപേക്ഷിതമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെയും രക്ഷയിലൂടെയും ദൈവശക്തി പ്രാപിക്കുവാൻ കഴിയും. പാപിയായിരുന്ന സക്കായിക്ക് കുടുംബമായി ഈ സന്തോഷകരമായ ജീവിതം അനുഭവിക്കുവാനുള്ള പദവി ലഭിച്ചു. ദൈവീകശക്തി പ്രാപിച്ചപ്പോൾ ശൌൽ എന്ന ദുഷ്ടമനുഷ്യൻ പൌലോസായി മാറി. 

ഈ മഹത്വകരമായ ശക്തി പ്രാപിച്ചിട്ടില്ലാത്ത ഒരു കുടുംബം തങ്ങളുടെ അയൽവാസികളെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അപ്പോൾ അവരുടെ ബന്ധുക്കളിലൊരാൾ അവരോടൊപ്പം താമസിച്ച് ജോലിക്ക് പോയിരുന്നു. അദ്ദേഹം ദൈവസ്നേഹം രുചിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ താഴ്മയോടുകൂടെയുള്ള ഇടപെടലും പ്രാർത്ഥനാ ജീവിതവും ഈ കുടുംബാംഗങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി. ദൈവശക്തിയുള്ള ജീവിതത്തിന്റെ മഹത്വം അയൽവാസികൾക്കും അദ്ദേഹം വെളിപ്പെടുത്തിക്കൊടുത്തു. കർത്താവ് അദ്ദേഹത്തെ തന്റെ നാമമഹത്വത്തിനായി എടുത്ത് ഉപയോഗിക്കുവാൻ തുടങ്ങി. കർത്താവിന്റെ സുവിശേഷത്തെക്കുറിച്ച് ഒന്നുമറിയാതെ അന്ധകാരത്തിൽ ജീവിച്ചിരുന്ന കുടുംബാംഗങ്ങളും ദേശവാസികളും കർത്താവിലൂടെയുള്ള രക്ഷയുടെ ശക്തി പ്രാപിക്കുവാനിടയായി. കർത്താവിൽ സന്തോഷിക്കുവാനും അവിടെ ഒരു സഭ പണിയുവാനും ദൈവം അവരെ സഹായിച്ചു. 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഇത്തരം ദൈവീക അനുഭവങ്ങൾ പ്രാപിച്ചിട്ടുണ്ടോ? കർത്താവിന് സമ്പൂർണ്ണമായി കീഴടങ്ങി ജീവിക്കുമ്പോൾ കർത്താവ് നിങ്ങൾക്ക് തന്റെ രക്ഷയുടെ സന്തോഷം നൽകും. നിങ്ങൾ ദൈവസ്നേഹത്താൽ നിറഞ്ഞ് കാണപ്പെടുമ്പോൾ നിങ്ങളിലൂടെ അനേകർ കർത്താവിങ്കലേക്ക് കടന്നുവരും. മേൽപ്പറഞ്ഞ സംഭവത്തിൽ പരാമർശിച്ച വ്യക്തിയെപ്പോലെ കുടുംബത്തെ രൂപാന്തരപ്പെടുത്തുവാനും അനേകരിലേക്ക് രക്ഷയുടെ സന്തോഷം പകരുവാനും ദൈവം നിങ്ങളെ ഉപയോഗിക്കും. ‘‘അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.’’ എന്ന് വേദപുസ്തകം പറയുന്നു (സങ്കീർത്തനം 85:9). അതുകൊണ്ട് എല്ലാ ദിവസവും പ്രാർത്ഥിക്കുക. രക്ഷയുടെ അനുഭവം പ്രാപിക്കുക. ഈ ദാനത്തിനായി ദൈവത്തെ സ്തുതിക്കുക. 
Prayer:
കരുണാസമ്പന്നനായ കർത്താവേ, 

എന്നെയും അങ്ങ് നോക്കിപ്പാർക്കേണമേ. അങ്ങയുടെ ദൈവീകരക്ഷയുടെ അനുഭവം എനിക്ക് നല്കേണമേ. അങ്ങയുടെ ഹിതപ്രകാരം ജീവിപ്പാനും നിത്യജീവന് അവകാശിയായിത്തീരുവാനും എന്നെയും യോഗ്യനാക്കി തീർക്കേണമേ. എന്നിലുള്ള കുറവുകളെല്ലാം അങ്ങ് മാറ്റിത്തരേണമേ. ഈ ലോകത്തിൽ അങ്ങേക്ക് സാക്ഷിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ കരം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ.

എല്ലാ മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000