Loading...
Evangeline Paul Dhinakaran

ലാക്കിലേക്ക് ഓടുവിൻ!!

Sis. Evangeline Paul Dhinakaran
09 Nov
അപ്പൊസ്തലനായ പൌലൊസ്, കർത്താവ് തന്നെ വിളിച്ച വിളിയുടെ ലാക്കിലേക്ക് ഓടി. അവന്റെ വിശ്വാസം മാനിച്ച്, കർത്താവ് അവനിലൂടെ അനേക അത്ഭുതങ്ങൾ ചെയ്തു. തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ കർത്താവ് നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നു. ദൈവം നൽകുന്ന ഒൻപത് വരങ്ങളിൽ നമുക്ക് അനുയോജ്യമായ വരം കർത്താവ് നൽകുന്നു. നാം ദൈവഹിതത്തിനനുസൃതമായി ജീവിക്കുന്പോൾ നമ്മുടെ ഓട്ടം വിജയകരമായി ഓടിത്തീർക്കുവാൻ നമുക്ക് സാധിക്കും. 

എന്റെ ശുശ്രൂഷ ആരംഭിച്ചപ്പോൾ ഞാൻ വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഓരോ പ്രാവശ്യവും പൊതുയോഗങ്ങളിൽ ഞാൻ സംസാരിക്കുന്പോൾ, യേശു വിളിക്കുന്നു ജീവനക്കാർ മൈക്കിന്റെ ശബ്ദം ഏറ്റവും ഉയർത്തി വെക്കുമായിരുന്നു. എങ്കിലും പലപ്പോഴും യോഗത്തിൽ സംബന്ധിക്കുന്നവർക്ക് എന്റെ ശബ്ദം കേൾക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ എന്റെ വ്യക്തിപരമായ പ്രാർത്ഥനാ സമയത്ത് ഞാൻ ഉറക്കെ പ്രാർത്ഥിക്കുമായിരുന്നു. ഒരിക്കൽ, ‘‘നീ വളരെ പതിയെ ആണല്ലോ സംസാരിക്കുന്നത്. എന്നാൽ നി പ്രാർത്ഥിക്കുന്നത് വളരെ ശബ്ദത്തിലാണല്ലോ?’’ എന്ന് എന്റെ സഹോദരി എന്നോട് ചോദിച്ചു. എനിക്ക് വളരെ വിഷമം തോന്നി. എങ്കിലും ഞാൻ കർത്താവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു: ‘‘എന്റെ ഭർത്താവ് ഡോ. പോൾ ദിനകരനെയും അമ്മാവിയപ്പൻ (പരേതനായ) ഡി.ജി.എസ്. ദിനകരനെയും അമ്മാവിയമ്മ സ്റ്റെല്ലാ ദിനകരനെയുംപോലെ സംസാരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.’’ ആ സമയത്ത് ഒരു ദന്പതികൾ ഞങ്ങളുടെ ഭവനത്തിൽ വന്ന് ദൈവവചനം പ്രസംഗിക്കുകയും പ്രവചിക്കുകയും ചെയ്തു. ആ സഹോദരൻ ഞങ്ങളുടെ വീട്ടിലുള്ള എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് എനിക്കുവേണ്ടി പ്രാർത്ഥിച്ചിട്ട് ഇപ്രകാരം പറഞ്ഞു: ‘‘നിന്റെ ഭർത്താവിനെയോ മറ്റുള്ളവരെയോപോലെ സംസാരിക്കണം എന്ന് ഒരിക്കലും വിചാരിക്കരുത്. കർത്താവ് നിങ്ങളെ മറ്റൊരു രീതിയിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു.’
ഇതുപോലെ, ദൈവം നിങ്ങളെ ഓരോരുത്തരെയും തിരഞ്ഞെടുത്തിരിക്കുന്നു. അവൻ നിങ്ങളെ നമ്മെ പ്രത്യേക വിധങ്ങളിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ കർത്താവ് എല്ലാവറ്റിലും സന്പൂർണ്ണനാണ്. തന്റെ കുഞ്ഞുങ്ങൾക്ക് എല്ലാ നന്മകളും നൽകി അനുഗ്രഹിക്കുവാൻ അവൻ സദാ സന്നദ്ധനാണ്. കാരണം, കർത്താവ് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവൻ നിങ്ങൾക്ക് തേജസ്സിന്റെ വാടാത്ത കിരീടം നൽകുവാൻ ആഗ്രഹിക്കുന്നു (1 പത്രൊസ്  5:4). ‘‘എന്റെ ജീവിതത്തിൽ സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല’’ എന്ന് നിങ്ങൾ വിലപിക്കുകയാണോ? ‘‘സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുന്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക’’ എന്ന്  എബ്രായർ 12:1,2 പറയുന്നു.  ഇന്നുതന്നെ നിങ്ങളെ പേർചൊല്ലി വിളിച്ച് തിരഞ്ഞെടുത്തിരിക്കുന്ന  കർത്താവിന്റെ തിരുമുഖത്തേക്ക് നോക്കുക. നിങ്ങളുടെ ഹൃദയം അവന്റെ സന്നിധിയിൽ പകരുക! ‘‘ഒന്നു ഞാൻ ചെയ്യുന്നു: ... ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു’’  (ഫിലിപ്പിയർ 3:14) എന്ന് പറയുവാൻ ദൈവം നിങ്ങൾക്ക് ഇടയാക്കിത്തീർക്കട്ടെ!
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്നോട് സംസാരിച്ചതിനായി അങ്ങേയ്ക്ക് സ്തോത്രം! കർത്താവേ, എപ്പോഴും അങ്ങയെ അന്വേഷിപ്പാനും അങ്ങയുടെ പാദത്തിങ്കൽ കാത്തിരിപ്പാനും അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാനും എന്നെ സഹായിക്കേണമേ. അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000