Loading...
DGS Dhinakaran

സമൃദ്ധി നിറഞ്ഞ ജീവിതം!!

Bro. D.G.S Dhinakaran
14 Mar
അവൻ മേത്തരമായ കോതന്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. സങ്കീർത്തനങ്ങൾ 81:16
തന്റെ സമൃദ്ധിയുടെ പരമോന്നതിയിലായിരുന്നു ഇയ്യോബ് എന്ന് വേദപുസ്തകം പറയുന്നു. അക്കാലത്ത് ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും ഉന്നതനും സന്പന്നനുമായ മനുഷ്യനായിരുന്നു അവൻ (ഇയ്യോബ് 1:3). സകലത്തിലും അവനെ സഹായിക്കുവാൻ വലിയകൂട്ടം ദാസീദാസന്മാരും ബന്ധുമിത്രാദികളും അവനുണ്ടായിരുന്നു. തിരുവചനം പറയുന്നു: ‘‘സുഖകാലത്തു സുഖമായിരിക്ക’’ (സഭാപ്രസംഗി 7:14). അതെ, അവൻ സുഖമായി ജീവിച്ചുപോന്നു. അതേസമയം ആവർത്തനം 28:47 പറയുന്നു: ‘‘സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു...’’ നാം ദൈവത്തെ കുടുംബമായി സേവിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. ഇയ്യോബ് അതും ചെയ്തു. ഉല്ലാസത്തോടും സന്തോഷത്തോടുംകൂടെ അവൻ ദൈവമുൻപാകെ നടന്നു. അവനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു: അവനെപ്പോലെ നിഷ്ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ’’ (ഇയ്യോബ് 1:8).
 
ചില ആളുകൾ തങ്ങളുടെ കാര്യങ്ങൾ നല്ലതുപോലെ നോക്കിനടത്തും. എന്നാൽ കുടുംബക്കാതെ മറക്കും. എന്നാൽ തന്റെ മക്കളും വിശുദ്ധജീവിതം നയിക്കുകയും ദൈവത്തിന് യാഗമർപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യത്തിൽ ഇയ്യോബ് വളരെ ശദ്ധ്രയുള്ളവനായിരുന്നു. ദൈവം തനിക്കു നൽകിയ എല്ലാ നന്മകൾക്കായും ദൈവത്തെ സേവിക്കുന്നതിൽ അവൻ കുടുംബസമേതം സന്തോഷവും ആനന്ദവും അനുഭവിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:‘‘സർവ്വശക്തൻ എന്നോടുകൂടെ വസിക്കുന്നു’’ (ഇയ്യോബ് 29:4). അതായിരുന്നു അവന്റെ സമൃദ്ധിയുടെ രഹസ്യം.
 
യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്യുവാൻ ദൈവം യോശുവായെ വിളിച്ചപ്പോൾ, ‘‘ഞാൻ നിന്നോടുകൂടെ ഇരിക്കും’’ (യോശുവ 1:5) എന്നുപറഞ്ഞു. അതുപോലെ ഗിദെയോനോടും ‘‘ഞാൻ നിന്നോടുകൂടെ ഇരിക്കും’’ (ന്യായാധിപന്മാർ 6:16) എന്നുപറഞ്ഞു. തന്റെ പ്രവാചകനായിരിക്കുവാൻ ദൈവം യിരെമ്യാവിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ‘‘നീ അവരെ ഭയപ്പെടരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു’’ (യിരെമ്യാവ് 1:8,19). ദൈവം യോസേഫ് എന്ന യുവാവിനോടുകൂടെയിരുന്നു; അവൻ ചെയ്യുന്നതിനെയൊക്കെയും അനുഗ്രഹിച്ചു (ഉൽപ്പത്തി 39:3). അതെ! ദൈവം എവിടെ ഉണ്ടോ അവിടെ സമൃദ്ധിയുണ്ട്.
ദൈവത്തെ ഭയപ്പെടുകയും ഭക്തിയോടെ ദൈവസന്നിധിയിൽ നടക്കുകയും ചെയ്ത ഓബേദ് ഏദോം എന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ യഹോവയുടെ പെട്ടകം തന്റെ ഭവനത്തിൽ സൂക്ഷിച്ചു. ദൈവം അവനെയും അവന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു (2 ശമൂവേൽ 6:11). യിസ്രായേൽ ജനം ആയിരങ്ങളും പതിനായിരങ്ങളുമായി മിസ്രയീമിൽനിന്നും കാനാനിലേക്ക് യാത്ര ചെയ്തപ്പോൾ ദൈവം അവരെയെല്ലാം സമൃദ്ധിയായി പോഷിപ്പിച്ചു (ആവർത്തനം 32:14).
 
പ്രിയപ്പെട്ടവരേ, ഇതുപോലെ ഇന്ന് നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് കാത്തിരിക്കുന്നു. പൂർണ്ണമായും കർത്താവിൽ ആശയ്രിപ്പിൻ. മേത്തരമായ കോതന്പുകൊണ്ടും തേൻകൊണ്ടും അവൻ നിങ്ങൾക്കു തൃപ്തി വരുത്തും (സങ്കീർത്തനങ്ങൾ 81:16). അവന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് സന്പത്തുണ്ടാകും (സദൃശവാക്യങ്ങൾ 10:22). നിങ്ങളുടെ ജീവിതം സമൃദ്ധിയുള്ളതായിത്തീരും. കർത്താവ് നിങ്ങളുടെമേൽ സകല അനുഗ്രഹങ്ങളും വർഷിക്കും!
Prayer:
കാരുണ്യവാനായ കർത്താവേ,
ഞാൻ എന്നെ അങ്ങയുടെ തിരുപ്പാദത്തിൽ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ പുതിയ ദയ എനിക്ക് നല്കേണമേ. ഈ ദിവസം മുഴുവനും ആ ദയയുടെ മറവിൽ ആയിരിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ എന്റെമേൽ ചൊരിയേണമേ. അങ്ങ് എന്റെ വലതുകരം പിടിച്ച് എന്നെ നടത്തേണമേ. ജീവിതത്തിലെ എല്ലാ തുറകളിലും വിജയം കൈവരിക്കുവാൻ അങ്ങ് എന്നെ സഹായിക്കേണമേ.
അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്ന ഈ പ്രാർത്ഥന കേൾക്കേണമേ.
ആമേൻ.

1800 425 7755 / 044-33 999 000