കർത്താവിന്റെ മാതൃഹൃദയം
Sis. Evangeline Paul Dhinakaran
01 Oct
പ്രിയ സ്നേഹിതാ, യെശയ്യാവ് 54:14-ൽ നിന്ന് എടുത്ത വാഗ്ദത്തത്തിലൂടെ കർത്താവ് ഇന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു: ''നീതിയിൽ നീ സ്ഥിരമായി നിൽക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.'' എത്ര മനോഹരമായ ദൈവിക വാഗ്ദത്തം!
നിങ്ങളെ എങ്ങനെ നീതിയിൽ സ്ഥാപിക്കാൻ ദൈവത്തിന് കഴിയും? നമ്മുടെ ദൈവത്തിന് ഒരു അമ്മയുടെ ഹൃദയമുണ്ട്. നമ്മുടെ അമ്മമാർ, നമ്മുടെ സ്വഭാവത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ഉത്കണ്ഠപ്പെടുകയും, രാവിലെതോറും നമ്മെ വിളിച്ചുണർത്തുകയും, നാം വേദപുസ്തകം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന അനുഭവം നമുക്കെല്ലാവർക്കും ഉണ്ട്, അങ്ങനെയല്ലേ? കർത്താവിന്റെ കാര്യവും അങ്ങനെ തന്നെ. നമ്മുടെ സ്വഭാവത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ദൈവത്തിന് ചിന്തയുണ്ട്. യെശയ്യാവ് 50:4-ൽ ഇത് വ്യക്തമായി പറഞ്ഞിരിക്കുന്നു: ''തളർന്നിരിക്കുന്നവനെ വാക്കുകൊണ്ട് താങ്ങുവാൻ അറിയേണ്ടതിന് യഹോവയായ് കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു. അവൻ രാവിലെ തോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു.'' ഇതാണ് ദൈവത്തിന്റെ മാതൃഹൃദയം! ഇപ്രകാരം, കർത്താവ് നിങ്ങളെ നീതിയാൽ സ്ഥാപിക്കുന്നു. അതിനാൽ, പ്രിയ സ്നേഹിതാ, ദൈവത്തോട് നിരന്തരബന്ധം പുലർത്തുക. ദൈവത്തെ ശ്രവിക്കാനും തിരുവചനം അനുസരിക്കാനും എപ്പോഴും സന്നദ്ധരായിരിക്കുക.

ഇങ്ങനെ നിങ്ങൾ ദൈവത്തെ അനുസരിക്കുമ്പോൾ അവിടുന്ന് നിങ്ങളെ പുതുഭാഷകളാൽ നിറയ്ക്കും. സെഫന്യാവ് 3:9-ൽ കർത്താവ് പറയുന്നു: ''സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.'' അതെ സ്നേഹിതാ, കർത്താവ് തന്നെ നിങ്ങളുടെ അധരങ്ങളെ ശുദ്ധീകരിക്കും. ഒരു അമ്മയെപ്പോലെ നിങ്ങളെ നിരന്തരം പരിപാലിക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന, തന്റെ സ്വഭാവത്തിന് മാറ്റം വരാത്ത, ഈ സ്നേഹവാനായ ദൈവത്തെ നിങ്ങൾ മുറുകെ പിടിക്കുമ്പോൾ, അവിടുന്ന് നിങ്ങളെ നീതിയിലേക്ക് നയിക്കും. പ്രിയ സ്നേഹിതാ, സ്നേഹവാനായ ഈ ദൈവം തന്റെ നീതിയാൽ നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ ദൈവമുമ്പാകെ ശുദ്ധവും നിർമ്മലവുമായ ജീവിതം നയിക്കേണ്ടതിന്, സ്നേഹനിധിയായ കർത്താവായ യേശു തന്റെ നീതിയെ നിങ്ങൾക്ക് നൽകിക്കഴിഞ്ഞിരിക്കുന്നു. അതെ, നിങ്ങൾക്കു നീതി ലഭിക്കേണ്ടതിന് പാപം അറിയാത്തവൻ നിങ്ങൾക്കു വേണ്ടി തന്നെത്തന്നെ സമർപ്പിച്ചു. നിങ്ങൾക്ക് ദൈവനീതി ഉള്ളപ്പോൾ ഇനി യാതൊന്നിനെയും നിങ്ങൾ ഭയപ്പെടുകയില്ല. ഞെരുക്കം ഇനി കാണില്ല. നിങ്ങൾ ഇനി തഴയപ്പെടുകയില്ല. പകരം, നിങ്ങൾ സകലരുടെ മുമ്പിലും തല ഉയർത്തി നടക്കും. ഇപ്രകാരമാണ് കർത്താവ് നിങ്ങളുടെ ജീവിതത്തെ യഥാസ്ഥാനപ്പെടുത്തുന്നത്. അതിനാൽ, സന്തോഷിച്ചാനന്ദിക്കുക!
Prayer:
സ്നേഹവാനായ കർത്താവായ യേശുവേ, അങ്ങയുടെ വചനത്തിലൂടെ എന്നോടു സംസാരിച്ചതിനായി നന്ദി. കർത്താവേ, ക്രൂശിൽ അങ്ങയുടെ നീതി എനിക്കുവേണ്ടി കൈമാറിയതിന് നന്ദി. കർത്താവേ, ഞാൻ എന്റെ ജീവിതത്തെ അങ്ങയുടെ സ്നേഹകരങ്ങളിൽ സമർപ്പിക്കുന്നു. എന്നെ രൂപാന്തരപ്പെടുത്തി അങ്ങയുടെ മുൻപിൽ ശുദ്ധവും നിർമ്മലവുമായ ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ എന്നെ അങ്ങയുടെ നീതിയിൽ നിറുത്തേണമേ. കർത്താവേ, എന്റെ അധരങ്ങളെ ശുദ്ധീകരിച്ച് പുതുഭാഷകളാൽ എന്നെ നിറയ്ക്കണമേ. എല്ലാ ദിവസവും എന്റെ ആത്മീയ ജീവിതത്തിൽ ഒരു വ്യത്യാസം അനുഭവിക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, അങ്ങയോടു ചേർന്ന് നടക്കാൻ എന്നെ സഹായിക്കേണമേ. കർത്താവായ യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.