Loading...

അന്യോന്യം സ്നേഹിക്ക!!

Shilpa Dhinakaran
08 Feb
നാം പരസ്പരം സ്നേഹിക്കണമെന്ന് വേദപുസ്തകം പറയുന്നു. ദൈവസ്നേഹം നമ്മിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ദൈവമക്കളാണെന്ന് പറയുവാൻ സാധിക്കുകയുള്ളൂ. ‘‘സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ’’ (1 യോഹന്നാൻ 4:8). ദൈവം നമ്മെ സ്നേഹിക്കുന്നു. അതിനാൽ നാമും പരസ്പരം സ്നേഹിക്കണം (യോഹന്നാൻ 13:34). നമ്മുടെ വിവാഹജീവിതത്തിൽ നാം അനുസരിക്കേണ്ട എറ്റവും പ്രധാനപ്പെട്ട കല്പനയാണ് ഇത്. എഫെസ്യർ 5:33-ൻപ്രകാരം, ‘‘ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.’’ നമ്മുടെ ജീവിതപങ്കാളിയെ നാം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. വിവിധ സാഹചര്യങ്ങളിൽനിന്നുള്ള രണ്ടുപേരാണ് വിവാഹത്തിലൂടെ ഒന്നായിത്തീരുന്നത്. ‘‘വിവാഹം സ്വർ‘ത്തിൽ നിശ്ചയിക്കപ്പെടുന്നു’’ എന്നൊരു ചൊല്ലുണ്ട്. വിവാഹജീവിതത്തിൽ ഉയർച്ച താഴ്ചകളും തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ ജീവിതപങ്കാളിയെ ഒരിക്കലും ഉപേക്ഷിച്ചുകളയരുത്. നമ്മുടെ വിവാഹജീവിതം സന്തോഷകരമാക്കിത്തീർക്കുന്നതിന് നാം ചെയ്യേണ്ട ചില കാര്യങ്ങൾ താഴെ ചേർക്കുന്നു:

1.    എല്ലായ്പ്പോഴും ദൈവത്തിൽമാത്രം ആശയ്രിക്കുക. നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകിച്ച്, വിവാഹജീവിതത്തിൽ കർത്താവിന് പ്രഥമസ്ഥാനം നൽകുക. 

2.    നിങ്ങളുടെ ജീവിതപങ്കാളിക്കുവേണ്ടി പ്രാർത്ഥിക്കുക.

3.    പരസ്പരം ക്ഷമിക്കുക. ആരാണ് ശരി, ആരാണ് തെറ്റ് എന്നതിന് ഒരുമിച്ചുള്ള ജീവിതത്തിൽ പ്രസക്തിയില്ല. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കണം കുടുംബം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

4.    ക്ഷമയുള്ളവരായും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരായും കാണപ്പെടണം.

5.    പരസ്പരം വിശ്വസ്തരും സത്യസന്ധരുമായിരിക്കണം.
ഏദെൻതോട്ടത്തിൽ ദൈവം ആദ്യ കുടുംബത്തെ സൃഷ്ടിച്ചു. കാനാവിലെ കല്യാണവീട്ടിൽ യേശു ആദ്യത്തെ അത്ഭുതം ചെയ്തു. കുടുംബജീവിതത്തെ അത്രയധികം മാനിക്കുന്നവനാണ് നമ്മുടെ കർത്താവ്. ആയതിനാൽ നമ്മുടെ വിവാഹത്തിനും നമ്മുടെ ജീവിതപങ്കാളിക്കുംവേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്കോരുത്തർക്കും ദൈവം നൽകിയിരിക്കുന്ന ജീവിത പങ്കാളിക്കായും നമ്മുടെ കുടുംബത്തിനായും നമുക്ക് ദൈവത്തിന്  നന്ദി പറയാം. 
Prayer:
കർത്താവായ യേശുവേ, 


അങ്ങ് നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾക്കായി നന്ദി. ഞാൻ ചെയ്യുന്നതെല്ലാം അനുഗ്രഹിക്കുകയും എല്ലാം പരിപൂർണ്ണമാക്കുകയും ചെയ്യേണമേ. എന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കേണമേ. കർത്താവേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനായി ഞാൻ സ്തോത്രം ചെയ്യുന്നു. കർത്താവേ, അങ്ങയോടുള്ള സ്നേഹത്തിൽ വസിപ്പാൻ, അങ്ങയുടെ ചിറകിൻ നിഴലിൽ എപ്പോഴും ആയിരിപ്പാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. 

എല്ലാ മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000