Loading...
Dr. Paul Dhinakaran

മറുവിലയായ ക്രിസ്തു!!

Dr. Paul Dhinakaran
09 Dec
കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക്  വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. തന്റെ നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ ആഗ്രഹിക്കുന്നു. മനുഷ്യൻ പാപം ചെയ്തപ്പോൾ അത്  നിത്യനാശത്തിലേക്കുള്ള അവന്റെ വീഴ്ചയായിരുന്നു. എന്നാൽ നാം  നശിച്ചുപോകാതിരിക്കുവാൻ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. ക്രൂരമായ കുരിശ് മരണത്തിലൂടെ കർത്താവായ യേശു നമുക്കുവേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ചു. നമ്മെ നിത്യജീവന് അവകാശികളാക്കിത്തീർക്കുവാൻ നമ്മുടെ പാപങ്ങളും, അപമാനങ്ങളും ശാപങ്ങളും അവൻ കുരിശിൽ വഹിച്ചു. നമ്മുടെ നന്മപ്രവൃത്തികളാലല്ല, പ്രത്യുത, ‘ദൈവത്തിന്റെ കൃപയാൽ’ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.

ചെന്നൈയിലെ ഒരു ഗവേഷണ സ്ഥാപനം വിഷപ്പനിക്കുള്ള മരുന്ന് കണ്ടുപിടിച്ചു. അവർ ആദ്യം ഒരു രാസവസ്തു കുതിരക്ക് കുത്തിവെയ്ക്കും. അത് കുതിരയുടെ ശരീരത്തിൽ ഒരു പനി കൊണ്ടുവരും. ഈ അണുബാധയെ തടയുവാൻ കുതിരയുടെ ശരീരത്തിൽ ഒരു ആന്റിബോഡി രൂപപ്പെടും. ഈ ആന്റിബോഡികൾ ശേഖരിച്ച്, വിവിധ പരിശോധനകൾക്ക് ശേഷം  ഗുണനിലവാരം തിട്ടപ്പെടുത്തി രോഗികളിൽ കുത്തിവെച്ചു. ഈ മരുന്ന് രോഗികളിൽ മാറ്റങ്ങൾ ഉണ്ടാക്കി. രോഗികൾ സൌഖ്യം പ്രാപിക്കുവാൻ തുടങ്ങി.  അതുപോലെ, സർവ്വശക്തനായ ദൈവം നമ്മുടെ പാപങ്ങളും അക്രമങ്ങളും യേശുവിന്റെ മേൽ ചുമത്തി. ദുഷ്ടന്റെ ബന്ധനങ്ങളിൽ നിന്നും നമ്മെ സ്വതന്ത്രരാക്കുവാൻ യേശു ക്രൂശുമരണം വരിച്ചു. യേശുക്രിസ്തുവിന്റെ രക്തം സകല പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു. താൻ പരീക്ഷിക്കപ്പെട്ടെങ്കിലും കർത്താവായ യേശു ഒരിക്കലും ഒരു പാപവും ചെയ്തില്ല (മത്തായി 4: 1-11). നാം ദൈവമുൻപാകെ ’നീതിമാന്മാർ’ ആകുവാൻ കർത്താവായ യേശു ക്രിസ്തു തന്റെ ജീവൻ മറുവിലയായി നൽകി (1 കൊരിന്ത്യർ 6:20).
കർത്താവായ യേശു നിങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു. നമ്മെ ദുഷ്ടനിൽനിന്നും വിടുവിപ്പാൻ അവൻ നിങ്ങളുടെ പാപങ്ങളും, വേദനകളും തന്റെമേൽ വഹിച്ചു. നമ്മുടെ പാപങ്ങളും അക്രമങ്ങളും അവൻ കുരിശിൽ ചുമന്നു തീർത്തു. കർത്താവായ യേശുവിനെ  നിങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുന്പോൾ, അവൻ നിങ്ങളോടൊപ്പം വസിക്കുമെന്ന് അവൻ  വാഗ്ദത്തം നൽകിയിരിക്കുന്നു. അവൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല. അതെ! ആണിപ്പഴുതുള്ള തന്റെ കരത്താൽ നമ്മെ ആശ്ലേഷിച്ച്, നമ്മുടെ ദുഃഖങ്ങളും വേദനകളും മാറ്റിത്തരുവാൻ ശക്തനാണ്. കുരിശിൽ നിങ്ങൾക്കുവേണ്ടി തന്റെ ജീവൻ സമർപ്പിച്ച കർത്താവ് നിങ്ങളുടെ രോഗങ്ങളും ദുഃഖങ്ങളും വേദനകളും എല്ലാം മാറ്റിത്തരും. ആയതിനാൽ നിങ്ങളുടെ വിശ്വാസം കർത്താവിൽ മാത്രം വെയ്ക്കുവിൻ! അവൻ നിങ്ങൾക്കായി ഏറ്റ മുറിവുകളെ എപ്പോഴും ഓർത്തുകൊൾവിൻ! തീർച്ചയായും കർത്താവ് നിങ്ങളെയും പ്രിയപ്പെട്ടവരെയും സൌഖ്യമാക്കും. അവൻ നിങ്ങളെ വഴിനടത്തും. കർത്താവിൽ നിങ്ങളുടെ ആശ്രയം വെയ്ക്കുക. അവന്റെ വാഗ്ദത്തങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അവകാശമാക്കിക്കൊൾക.
Prayer:
സ്നേഹവാനായ കർത്താവേ, 

എനിക്കുവേണ്ടി അങ്ങ് കുരിശിൽ മരിച്ചുവല്ലോ. എന്നെ വീണ്ടെടുക്കുവാനായി ജീവൻ വെടിഞ്ഞ കർത്താവേ, എന്റെ ഹൃദയം ഞാൻ അങ്ങേയ്ക്കായി തുറന്നു തരുന്നു. അങ്ങയെ എന്റെ സ്വന്തരക്ഷകനായി ഞാൻ സ്വീകരിക്കുന്നു. ദയവായി അങ്ങ് എന്റെ ഹൃദയത്തിൽ വരേണമേ. അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകി ശുദ്ധീകരിച്ച് അങ്ങയുടെ പൈതലാക്കി മാറ്റേണമേ. എന്നെ സൌഖ്യമാക്കേണമേ. അങ്ങയുടെ വാക്കിലൂടെ എനിക്ക് സൌഖ്യം നല്കേണമേ. എന്റെ ഭാരങ്ങളെല്ലാം നീക്കിത്തരേണമേ. അങ്ങയുടെ നാമമഹത്വത്തിനായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000