Loading...
Dr. Paul Dhinakaran

അളവറ്റ അനുഗ്രഹങ്ങൾ!!

Dr. Paul Dhinakaran
13 Jan
നമ്മുടെ ദൈവം വിശ്വസ്തനും വാഗ്ദത്തങ്ങൾ നിറവേറ്റിത്തരുന്നവനുമാണ്. നിങ്ങൾ വാഗ്ദത്തങ്ങൾ അവകാശമാക്കി പ്രാർത്ഥിക്കുന്പോൾ കർത്താവ് അവയെല്ലാം നിറവേറ്റിത്തരും. നമ്മുടെ സുഖത്തിലും ദുഃഖത്തിലും നാം കർത്താവിനെ അനുസരിച്ച് ജീവിക്കുന്പോൾ അവൻ തന്റെ അനുഗ്രഹങ്ങളാൽ നമ്മെ നിറയ്ക്കും. യെശയ്യാവു 54-ാം അദ്ധ്യായത്തിൽ പ്രവാചകൻ ദൈവമക്കളെ പ്രോത്സാഹിപ്പിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. നിങ്ങൾ ദൈവത്തെയും അവന്റെ കല്പനകളെയും അനുസരിക്കുന്പോൾ ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും.

1990 -ൽ ദക്ഷിണാഫ്രിക്കയിൽ ഒരു ദന്പതികൾ ജീവിച്ചിരുന്നു. ഭർത്താവ്  ദക്ഷിണാഫ്രിക്കക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഒരു ബ്രിട്ടീഷ് പൌരനുമായിരുന്നു. ഇംഗ്ലണ്ടിലേക്ക്  പോകുവാൻ ദൈവം അവരോട് പറഞ്ഞു. അവർ ദൈവവിളി അനുസരിച്ചു. എന്നാൽ ദൈവം അവരെ എന്തിന് ഇംഗ്ലണ്ടിലേക്കു വിളിച്ചു എന്നു അവർക്ക് മനസ്സിലായില്ല. അവർ ഇംഗ്ലണ്ടിൽ എത്തിയപ്പോൾ അവരുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നു. ഒരു രാത്രിയിൽ ദൈവം അവരെ ഉറക്കത്തിൽനിന്നും ഉണർത്തി, ‘‘യൂറോപ്പിൽ ഒരു ക്രിസ്തീയ ടെലിവിഷൻ ചാനൽ ആരംഭിക്കുക’’ എന്ന് അവരോടു സംസാരിച്ചു. ഒന്നും ആലോചിക്കാതെ അവർ ആ ഉത്തരവാദിത്തം ഏറ്റെടുത്തു, അതിനായി പ്രാർത്ഥിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും, രണ്ടു ടെലിവിഷൻ ചാനലുകൾ ആരംഭിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു, ഇന്ന് അവർ യൂറോപ്പിൽ 62 രാജ്യങ്ങളിലേക്ക് സുവിശേഷം പ്രക്ഷേപണം ചെയ്യുന്നു.
പ്രിയപ്പെട്ടവരേ, അനുസരണമാണ് ദൈവം നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത്. നിങ്ങൾ ദൈവത്തെ അന്വേഷിച്ച്, അവന്റെ കല്പനകൾക്കനുസൃതമായി നടക്കുന്പോൾ കർത്താവ് ഇഹപര ആശീർവ്വാദങ്ങളാൽ നിങ്ങളെ നിറയ്ക്കും. തന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകുവാൻ കർത്താവ് കാത്തിരിക്കുന്നു. അവനെമാത്രം മുറുകെ പിടിച്ചുകൊൾക!! ‘‘നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’’ എന്ന് ഉല്പത്തി 22:18 പറയുന്നു. കർത്താവ് തീർച്ചയായും അളവറ്റ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ ചൊരിയും! 
Prayer:
സർവ്വശക്തനായ ദൈവമേ, 

ഈ ലോകത്തിൽ അങ്ങയെ അനുസരിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ ബലഹീനതകളും കുറവുകളും അങ്ങ് ക്ഷമിക്കേണമേ. ഞാൻ അങ്ങയിൽ പൂർണ്ണമായും ആശയ്രിക്കുന്നു. അങ്ങയുടെ കരങ്ങളിൽ എന്നെ ഭരമേല്പിക്കുന്നു. എന്നെ വഴി നടത്തേണമേ.

എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

1800 425 7755 / 044-33 999 000