Loading...
Stella dhinakaran

നീതിമാർഗ്ഗത്തിൽ ജീവിക്കുവിൻ!!

Sis. Stella Dhinakaran
11 Feb
പാപത്തിന്റെ അടിമത്വത്തിൽനിന്ന് ദൈവകൃപയാൽ യേശുക്രിസ്തുവിലൂടെ വീണ്ടെടുപ്പ് പ്രാപിച്ച് ക്രോധജീവിതത്തിൽനിന്ന് ശുദ്ധീകരണം നേടുന്പോൾ, ഒരു വ്യക്തി, നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനായി മാറുന്നു (എഫെസ്യർ 4:24). ദാനീയേലിനെയും സുഹൃത്തുക്കളെയും ബാബിലോണിലേക്ക് കൊണ്ടുപോകുന്പോൾ അവർ യൌവ്വനക്കാരായിരുന്നു. എങ്കിലും അവർ അന്യദേവന്മാരെ ആരാധിക്കാതെ കർത്താവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്ന് കർത്താവിന് സാക്ഷികളായിത്തീർന്നു. 

മാതാപിതാക്കളുടെ ഏകമകനായ ഒരു കോളേജ് വിദ്യാർത്ഥി ഉണ്ടായിരുന്നു. അവന്റെ പിതാവ് തന്റെ ചെറിയ വരുമാനത്തിൽനിന്നും വളരെ കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചു. എന്നാൽ അവൻ ക്ലാസ്സിൽ കയറാതെ, സുഹൃത്തുക്കളോട് ചേർന്ന് സിനിമക്കും മറ്റ് ലൌകീക സന്തോഷങ്ങൾക്കുമായി സമയം ചിലവഴിച്ചിലുന്നു. അതിനാൽ അവൻ പഠനത്തിൽ തീർത്തും പരാജയപ്പെട്ടു. ആ സാഹചര്യത്തിൽ കർത്താവ് അവന്റെ ജീവിതത്തിൽ ഇടപെട്ടു. കർത്താവ് അവനെ തന്റെ സ്നേഹത്താൽ രൂപാന്തരപ്പെടുത്തി. അവൻ പുതുജീവൻ പ്രാപിക്കുകയും മാതാപിതാക്കളുടെ യഥാർത്ഥസ്നേഹം മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം അവൻ കഠിനാദ്ധ്വാനം ചെയ്തു ദൈവസഹായത്തോടെ തന്റെ പാഠങ്ങളെല്ലാം പഠിച്ചു. പരീക്ഷയിൽ വിജയിച്ച് ബിരുദം കരസ്ഥമാക്കി. ദൈവസ്നേഹത്തെക്കുറിച്ച് അറിയാത്തവർക്ക് അവൻ കർത്താവിന്റെ സ്നേഹത്തെക്കുറിച്ച് വ്യക്തമാക്കിക്കൊടുത്തു. അവന്റെ സ്ഥിരവിശ്വാസവും തീക്ഷ്ണതയും കണ്ട കർത്താവ്, അവന് നല്ല ജോലിയും തക്ക ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിച്ചു. അവൻ അനേകരുടെ മുൻപിൽ ഒരു നക്ഷത്രംപോലെ പ്രകാശിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കർത്താവ് അവനെ അധികമായി അനുഗ്രഹിച്ചു. 
അതെ പ്രിയമുള്ളവരേ, പ്രത്യേകിച്ച് യുവജനങ്ങളേ, ഈ ലോകത്തിലെ തിന്മയുടെ പാത അനുകരിക്കാതെ കർത്താവിന് പ്രസാദകരമായ നീതിമാർഗ്ഗത്തിൽ ജീവിക്കുവിൻ! ‘‘യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നിൽക്കും? വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ; വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ’’ എന്ന് സങ്കീർത്തനങ്ങൾ 24:3,4 വാക്യങ്ങൾ പറയുന്നു. അതെ! കർത്താവിനെ ഭയന്ന്  അവന്റെ വചനങ്ങളെ കൈക്കൊണ്ട് അതിൻപ്രകാരം മുൻപോട്ട് പോകുവിൻ! ‘‘നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും’’ എന്ന്  ഇയ്യോബ് 17:9 പറയുന്നു. തീർച്ചയായും കർത്താവ് നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും.
Prayer:
സ്നേഹവാനായ ദൈവമേ, 

അങ്ങയിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് നീതിമാർഗ്ഗത്തിൽ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്റെ എല്ലാ ഭാരങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു. അങ്ങയുടെ പൈതലായി എന്നെ അംഗീകരിക്കേണമേ. അങ്ങയുടെ സന്തോഷം പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സകല അനുഗ്രഹങ്ങളും പ്രാപിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങളാൽ എന്നെ നിറയ്ക്കേണമേ. 

എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000