Loading...
Dr. Paul Dhinakaran

കർത്താവിനെ പറ്റിക്കൊൾവിൻ!!

Dr. Paul Dhinakaran
06 Dec
‘‘ഞാൻ നിനക്കു മുന്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാന്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും’’ തരുമെന്ന് സർവ്വശക്തനായ ദൈവം നമുക്ക് വാഗ്ദത്തം നൽകിയിരിക്കുന്നു (യെശയ്യാവു 45:2,3).  ഈ വചനപ്രകാരം കർത്താവുതന്നെ നിങ്ങൾക്ക് മുന്പായി കടന്നുചെന്ന് നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ ദുർഘടങ്ങളെയും നിരപ്പാക്കി, നിങ്ങളുടെ പാത സുഗമമാക്കിത്തീർക്കും. നിങ്ങൾക്കാവശ്യമായതെല്ലാം അവൻ നൽകിത്തരും. 

അനേക വർഷങ്ങൾക്ക് മുൻപ്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരു കുടുംബം ഉണ്ടായിരുന്നു. പരിശുദ്ധാത്മാത്മാവാണ് അനുദിനവും അവരെ വഴിനടത്തിവന്നിരുന്നത്. ഒരിക്കൽ കർത്താവ്, പരിശുദ്ധാത്മാവിലൂടെ അവരോട് ഇപ്രകാരം അരുളിച്ചെയ്തു: ‘‘അർമേനിയയിൽ ഭയങ്കരമായ ക്ഷാമം ഉണ്ടാകുവാൻ പോകുന്നു. അതിനാൽ നിങ്ങൾ അമേരിക്കയിലേക്ക് പോകുക.’’ അവർ ദൈവശബ്ദം അനുസരിച്ച് അമേരിക്കയിൽ ചെന്നിറങ്ങി. എന്നാൽ അവിടെ എന്തുചെയ്യണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ‘‘കുറച്ച് കന്നുകാലികളെ വാങ്ങി വളർത്തി, പാൽ വ്യാപാരം ചെയ്യുക’’ എന്ന് കർത്താവ് അവരോട് കല്പിച്ചു. അവർ ദൈവശബ്ദം അനുസരിച്ചു. കർത്താവ് അവരുടെ ബിസിനസ്സിനെ അനുഗ്രഹിച്ചു. അവർ കോടീശ്വരന്മാരായിത്തീർന്നു. പിന്നീട്, അവർ ഫുൾ ഗോസ്പൽ ബിസിനസ്സ്മാൻ ഫെലോഷിപ്പ് ആരംഭിച്ചു. ‘‘ഭൂമിയിൽ ഏറ്റവും സന്തോഷിക്കുന്ന ജനങ്ങൾ’’ എന്ന ഒരു പുസ്തകവും അവർ രചിച്ചു.
അതുപോലെ, ഇന്ന് ഭൂമിയിൽ ഏറ്റവും സന്തുഷ്ടനായ വ്യക്തിയായി ദൈവം നിങ്ങളെ രൂപപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിട്ടുണ്ടെങ്കിൽ, അവൻ നിങ്ങളെ സന്പന്നനാക്കും. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കയും ചെയ്യണം എന്ന്  ഗലാത്യർ 5:25 -ൽ വേദപുസ്തകം നമ്മോട്  പറയുന്നു. നിന്റെ ജീവൻ യേശുവിനു സമർപ്പിക്കുകയും അവന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ നിറയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ കർത്താവ് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരും. അവന്റെ ശബ്ദം കേൾക്കുവാൻ നിങ്ങൾ സദാ ശ്രദ്ധയുള്ളവരായിരിക്കണം. കർത്താവിന്റെ സൌമ്യമായ ശബ്ദം ശ്രദ്ധിക്കാതിരിക്കുവാൻ ഈ ലോകത്തിലെ പ്രയാസങ്ങൾ ഒരിക്കലും നിങ്ങൾക്ക് തടസ്സമായിത്തീരരുത്.  പരിശുദ്ധാത്മാവിനെ ഒരിക്കലും ദുഃഖിപ്പിക്കരുത്. പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവരോട് കർത്താവ് ഒരിക്കലും ക്ഷമിക്കുകയില്ല. ‘‘മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും’’ എന്ന് മർക്കൊസ് 3:28,29 പറയുന്നു.  പരിശുദ്ധാത്മാഭിഷേകത്തിനായി കാംക്ഷിക്കുക. നിങ്ങളെ വഴിനടത്തുവാൻ  പരിശുദ്ധാത്മാവിനെ അനുവദിക്കുക. അപ്പോൾ അവൻ നിങ്ങളെ നയിക്കും. അവൻ നിങ്ങൾക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. നിങ്ങൾ സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കും.
Prayer:
പ്രിയ കർത്താവേ,

എന്റെ വേദനകളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. അങ്ങയുടെ നാമത്തെ അറിഞ്ഞ്, അങ്ങയിൽ മാത്രം ആശയ്രിച്ച്, അങ്ങയുടെ വഴികളിൽ നടക്കുവാൻ എന്നെ പഠിപ്പിക്കേണമേ. അങ്ങ് എന്നെ അനുഗ്രഹിച്ച് ഉയർത്തേണമേ. അങ്ങയുടെ പൈതലായി ജീവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. പിശാചിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും എന്നെ വിലക്കി കാത്തുകൊള്ളേണമേ. അന്ത്യംവരെയും അങ്ങയുടെ നാമമഹത്വത്തിനായി നിലകൊള്ളുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

1800 425 7755 / 044-33 999 000