Loading...
Stella dhinakaran

വഴിനടത്തുന്ന ദൈവം!!

Sis. Stella Dhinakaran
21 Jul
സംഘർഷങ്ങളും അസൂയയും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. നീതിയുള്ള ഒരു ജീവിതം നയിക്കുവാൻ നാം എത്രയധികം ശമ്രിച്ചാലും എതിരാളികളെ അതിജീവിക്കുവാൻ ഓരോ ദിവസവും നാം പോരാടേണ്ടിയിരിക്കുന്നു. എന്നാൽ ദൈവവചനം പറയുന്നു: ‘‘ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?’’ (റോമർ 8:31). അതെ! ദൈവം നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് വിരോധമായി പ്രവർത്തിക്കുവാൻ ആർക്കും സാധിക്കുകയില്ല. 

ഒരിക്കൽ ഒരു കന്പനിയുടെ ഓഹരി ഉടമകളിൽ ഒരാളെ വേദനിപ്പിക്കുന്നതിനായി അയാൾക്കെതിരായി അപവാദപ്രചരണം നടത്തുവാൻ ചിലർ തീരുമാനിച്ചു. അധികാരികൾ അയാളുടെ ജോലി വിലയിരുത്തുന്ന സമയത്ത് അയവാൾക്കെതിരായി കുറ്റങ്ങൾ ആരോപിക്കണം എന്നതായിരുന്നു അതിനായി അവർ കണ്ടുപിടിച്ച മാർ‘ം. ഭാഗ്യവശാൽ, ഈ കാര്യം അയാളുടെ കാതുകളിലെത്തി. അയാൾ കർത്താവിനോട് പ്രാർത്ഥിച്ചു. ദൈവീകാലോചനകൾ അയാൾക്ക് ലഭിച്ചു. വെദവചനങ്ങളിലൂടെ അയാൾ ശക്തീകരിക്കപ്പെട്ടു. അധികാരികളുടെ മുൻപിൽ നിൽക്കേണ്ടി വന്നപ്പോൾ ജ്ഞാനത്തോടുകൂടെ സംസാരിക്കുവാൻ പരിശുദ്ധാത്മാവ് അയാളെ സഹായിച്ചു. അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഒന്നും ചെയ്യുവാൻ സാധിച്ചില്ല. വാസ്തവത്തിൽ അവരാണ് അധികാരികളുടെ മുൻപിൽ ലജ്ജിച്ചു താഴ്ത്തിയത്. 
തന്റെ ദുർഘട സമയത്ത് എന്ത് സംസാരിക്കണമെന്ന് ഈ ദൈവമനുഷ്യനെ പഠിപ്പിച്ച കർത്താവ് ഇന്ന് നിങ്ങളെയും വഴിനടത്തും. പ്രിയപ്പെട്ടവരേ, നമ്മുടെ ജ്ഞാനത്താലോ അനുഭവസന്പത്താലോ നമുക്ക് ഒന്നും നേടുവാൻ സാധിക്കുകയില്ല. ദൈവം നമ്മോടുകൂടെ ഇല്ലെങ്കിൽ ഈ ലോകത്തിലെ സന്പത്തുകളെല്ലാം വൃഥാ. ഇത് എപ്പോഴും നാം ഓർക്കണം.
 
നിങ്ങൾ കടന്നുപോകുന്ന പാത എങ്ങനെയുള്ളതായാലും ദൈവത്തിങ്കലേക്ക് മാത്രം നോക്കുക. അവൻ നിങ്ങൾക്ക് പുതിയ ഉപദേശങ്ങൾ നൽകി, നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും. അവൻ നേരായ പാതയിൽ നിങ്ങളെ നടത്തും. ‘‘ഞാൻ നിന്റെ  വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചു തരും’’ (പുറപ്പാടു 4:12) എന്ന് വാഗ്ദത്തം നൽകിയിരിക്കുന്ന കർത്താവ്  എങ്ങനെ സംസാരിക്കണമെന്നും പ്രവർത്തിക്കണമെന്നും നിങ്ങളെ പഠിപ്പിക്കും. ആരെല്ലാം നിങ്ങളെ കൈവിട്ടാലും തളർന്നു പോകരുത്! ദൈവത്തിന്റെ വഴിനടത്തലിൻപ്രകാരം നിങ്ങൾ സഞ്ചരിച്ചാൽ, ദൈവം നിങ്ങളുടെമേൽ തന്റെ ദൃഷ്ടികൾവെച്ച്, ആലോചനകൾ നല്കി, നിങ്ങളെ വഴി നടത്തും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
Prayer:
ആലോചനകൾ നല്കുന്നവനായ സ്വർഗ്ഗീയ പിതാവേ,

അങ്ങ് എനിക്ക് ആലോചന നല്കി എന്നെ വഴി നടത്തുന്ന ദൈവമാകുന്നുവല്ലോ. കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് നല്കിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ദൈവമേ, അങ്ങ് എന്നെ കൈക്കൊണ്ട് എന്നെ വഴിനടത്തേണമേ. അങ്ങയുടെ ആലോചനപ്രകാരം ഓരോ ചുവടും എടുത്തുവെയ്ക്കുവാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് കരേറ്റി, രക്ഷകനായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000