Loading...

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ!!

Samuel Dhinakaran
15 Apr
പ്രിയപ്പെട്ടവരേ, ‘‘യഹോവ നിന്നെ എല്ലായപ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും (യെശയ്യാവു 58:11) എന്ന് വേദപുസ്തകം പറയുന്നു. നിങ്ങൾ കർത്താവിനായി പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുമ്പോൾ, അവൻ വാഗ്ദത്തംചെയ്ത അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ ചൊരിയും. അവൻ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരും. ചിലർ ഈ ലോകത്തിലുള്ള എല്ലാവറ്റിലുമുപരിയായി ദൈവത്തെ സ്നേഹിക്കുന്നു. അതെ! നമ്മെ നടത്തുന്ന ഒരു കർത്താവ് നമുക്കുണ്ട്. എന്നാൽ അനേകർ ഈ കർത്താവിനെപ്പറ്റി അറിയാതെ, അവന്റെ വഴികളെ പിൻതുടരാതെ തങ്ങളുടെ ജീവിതം ശിഥിലമാക്കിക്കളയുന്നു. കർത്താവിനെ സ്നേഹിക്കുന്നവർ ഈ ലോകമോഹങ്ങൾക്കുപുറകെ ഒരുനാളും പോകുകയില്ല. കർത്താവിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. 

വേദപുസ്തകം ഇപ്രകാരം പറയുന്നു: ‘‘ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും’’ (ഗലാത്യർ 8:8). നമുക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വചനം. ഈ ലോകമോഹങ്ങളുടെ പുറകെ പോയാൽ നമ്മുടെ ജീവിതം നാശത്തിലേക്കായിരിക്കും കൂപ്പുകുത്തുന്നത്. ഉദാഹരണത്തിന്, തന്റെ കഴുത വേഗത്തിൽ ഓടണമെന്ന് ആഗ്രഹിക്കുന്ന ഒരു യജമാനൻ, ഒരു കാരറ്റ് കന്പിൽ കെട്ടി കഴുതയുടെ മുൻപിൽ നീട്ടിപ്പിടിക്കും. അത് കാണുമ്പോൾ അത് പിടിക്കുവാനായി കഴുത വേഗത്തിൽ മുൻപോട്ട് ഓടും. എന്നാൽ ആ കാരറ്റ് മാറ്റുമ്പോൾ താൻ കബളിപ്പിക്കപ്പെട്ടു എന്ന് കഴുതക്ക് മനസ്സിലാകും. ചില സന്ദർഭങ്ങളിൽ നാമും ഇതുപോലെ ലോകമോഹങ്ങൾക്ക് പുറകെ പോകുന്നു. എന്നാൽ നാം അത്  മനസ്സിലാക്കുമ്പോൾ കഴുതയുടെ അനുഭവമാണ് നമുക്കും ഉണ്ടാകുക. പലവിധമായ മോഹങ്ങൾ സാത്താൻ നമ്മുടെ കണ്ണുകൾക്ക് മുൻപിൽ കൊണ്ടുവരും. അവൻ നമ്മുടെ കണ്ണുകളെ കുരുടാക്കും. എന്നാൽ നാം യേശുവിങ്കലേക്ക് നോക്കി ജീവിക്കുമ്പോൾ അവൻ നമ്മെ വഴിനടത്തും. അവൻ നമ്മെ നന്മകളാൽ തൃപ്തിയാക്കും.

ചുറ്റുമുള്ളവർ നിങ്ങളെ വെറുത്താലും യേശു തന്റെ അനുഗ്രഹങ്ങളാൽ നിങ്ങളെ നിറയ്ക്കും. ദാവീദ് ദൈവത്തിൽ പൂർണ്ണമായും ആശയ്രിച്ചിരുന്നതിനാൽ മല്ലനായ ഗോല്യാത്തിനെ അവൻ ജയിച്ചു. ഒരിക്കൽ തന്റെ ആടുകൾക്കുനേരെ വന്ന സിംഹത്തെയും കടുവയെയും അവൻ കൊന്നു. ആട്ടിടയനായിരുന്ന ദാവീദിനെ ദൈവം സ്നേഹിച്ചു. അതുകൊണ്ട് ദൈവം അവനെ രാജാവായി ഉയർത്തി. നിങ്ങളുടെ ജീവിതത്തിലും കർത്താവ് ഇതുപോലെതന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നു. അവനിൽ വിശ്വസിക്കുക. തീർച്ചയായും അവൻ നിങ്ങളെ അനുഗ്രഹിക്കും. 
പ്രിയപ്പെട്ടവരേ, ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ഇന്ന് നിങ്ങൾ പലവിധമായ ആവശ്യങ്ങളോടുകൂടെ കലങ്ങി നിൽക്കുകയാണോ? എന്റെ ഈ ആവശ്യം നിറവേറുമോ എന്ന ചോദ്യചിഹ്നമാണോ നിങ്ങളുടെ മുൻപിൽ ഉള്ളത്? ഇന്ന് കർത്തൃകരങ്ങളിൽ നിങ്ങളുടെ ജീവിതം പൂർണ്ണമായും സമർപ്പിക്കുവിൻ! കർത്താവിൽ മാത്രം വിശ്വസിക്കുവിൻ! അപ്പോൾ കർത്താവ് നിങ്ങളെ അനുഗ്രഹിക്കുമെന്നതിൽ സംശയമില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരുവാൻ ശക്തനായ ഒരു കർത്താവ് ഉണ്ട് എന്നത് ഒരിക്കലും നിങ്ങൾ മറന്നുപോകരുത്!
Prayer:
കരുണാസന്പന്നനായ കർത്താവേ, 

അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കായും ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സകല അനുഗ്രഹങ്ങളുടെയും ഉറവിടമാകുന്നുവല്ലോ. ഞാൻ അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. കർത്താവേ, അങ്ങ് എന്റെ കുറവുകൾ എല്ലാം ക്ഷമിക്കേണമേ. അങ്ങ് അത്ഭുതവാനാകുന്നുവല്ലോ. കർത്താവേ, എന്റെ ആവശ്യങ്ങളെല്ലാം ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു. എന്റെ ബുദ്ധിമുട്ടുകൾ എല്ലാം അങ്ങ് മാറ്റി തരേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാൽ എന്നെ നിറയ്ക്കേണമേ. എല്ലാ അനുഗ്രഹങ്ങളും സന്പൂർണ്ണമായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം.

മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000