Loading...
Stella dhinakaran

പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന ദൈവം!!

Sis. Stella Dhinakaran
03 Dec
നമ്മുടെ പലവിധമായ ആവശ്യങ്ങളും പ്രതീക്ഷകളും കാരണം നമ്മിൽ പലരും ക്ഷീണിതരാണ്. ‘ഈ അവസ്ഥയിൽ ആരാണ് എന്നെ സഹായിക്കുക? എന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ? എന്റെ ജോലിസ്ഥലത്ത് എനിക്ക് നീതി ലഭിക്കുമോ? എനിക്ക്  രോഗശാന്തി ലഭിക്കുമോ? എന്റെ ആവശ്യങ്ങൾ  നിറവേറുമോ? എന്നിങ്ങനെ  നിങ്ങളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന പല ചോദ്യങ്ങൾ നിങ്ങൾക്കുണ്ടാകാം. എന്നിരുന്നാലും, നമ്മുടെ ഉഴൽച്ചകളെ എണ്ണുകയും നിങ്ങളുടെ കണ്ണീരിന്റെ കണക്ക് സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സ്നേഹവാനായ കർത്താവ് നിങ്ങൾക്കുണ്ടെന്നുള്ളത് എപ്പോഴും ഓർക്കുക (സങ്കീർത്തനങ്ങൾ 56: 8).

അനുസരയില്ലാതെ തന്റെ ഇഷ്ടംപോലെ ജീവിച്ചുകൊണ്ടിരുന്ന തന്റെ ഇളയ മകനെയോർത്ത് ഒരു മാതാവ് വളരെയധികം ദുഃഖിതയായിരുന്നു. ഒരു ദിവസം, ആ മാതാവിനെക്കുറിച്ച് ഒട്ടും കരുതലില്ലാതെ അവളെ വളരെയധികം വേദനിപ്പിക്കുന്ന തരത്തിൽ സംസാരിച്ചിട്ട് അവൻ വീട്ടിൽനിന്നും ഓടിപ്പോയി. അവളുടെ ഭർത്താവും കഠിനഹൃദയനായ ഒരു മനുഷ്യനായിരുന്നു. കുടുംബകാര്യങ്ങളിൽ അയാൾ വളരെ നിസംഗത പുലർത്തിയിരുന്നു. അടുത്തതായി എന്തുചെയ്യണമെന്നറിയാതെ ഈ മാതാവ് കരഞ്ഞുകൊണ്ടിരുന്നു. വേദപുസ്തകം തുറന്നപ്പോൾ ‘‘നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും’’ (മത്തായി 21:22) എന്ന വചനമാണ് അവളുടെ ദൃഷ്ടിയിൽപ്പെട്ടത്. ഒരു പുതി വിശ്വാസം അവളുടെ ഹൃദയത്തിൽ രൂപംകൊണ്ടു. ഉടനെതന്നെ, ‘‘കർത്താവേ, അങ്ങ് ജീവിക്കുന്ന സത്യദൈവമാണല്ലോ. എന്റെ വേദന അങ്ങ് അറിയുന്നുവല്ലോ. എന്റെ മകന്റെയും ഭർത്താവിന്റെയും  കഠിനഹൃദയത്തെ മാറ്റുവാൻ അങ്ങേക്ക് സാധിക്കും. വാക്ക് മാറാത്തവനായ അങ്ങയുടെ വാഗ്ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങ് മഹത്വകരമായ കാര്യങ്ങൾ ചെയ്യുവാൻ പോകുന്നതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇന്ന് അങ്ങയിൽനിന്നും ഞാൻ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നു’’ എന്ന് അവൾ പ്രാർത്ഥിച്ചു. അപ്പോൾ സകലബുദ്ധിയെയും കവിയുന്ന ഒരു സമാധാനം അവളുടെ ഹൃദയത്തെ നിറച്ചു. അവൾ പൂർണ്ണമായും കർത്താവിൽ വിശ്വസിച്ചു. അവളുടെ ഭാരങ്ങളെല്ലാം അവളെവിട്ട് നീങ്ങിപ്പോയി. ഓ! എത്ര അത്ഭുതം! ചില ദിവസങ്ങൾക്കകം അവളുടെ മകൻ ഭവനത്തിൽ മടങ്ങിയെത്തി. തന്റെ മാതാവിന്റെ സ്നേഹം അവൻ മനസ്സിലാക്കി. അവൻ ഒരു ദൈവപൈതലായിത്തീർന്നു. മാത്രമല്ല, അവൻ ദൈവവേലയും ചെയ്യുവാൻ തുടങ്ങി. അവന്റെ മാതാവിന്റെ സന്തോഷം  വിവരിക്കാനാവാത്തതായിരുന്നു.
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളും ദൈവീക വാഗ്ദത്തങ്ങൾ നിങ്ങൾക്കായി അവകാശമാക്കിക്കൊണ്ട് നിങ്ങളുടെ ഭാരങ്ങളെല്ലാം കർത്താവിൽ സമർപ്പിക്കുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കും. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും. നിങ്ങളുടെ വിശ്വാസം വൃഥാവാകുകയില്ല! നിങ്ങളുടെ പ്രത്യാശക്ക് ഭംഗം വരികയുമില്ല. കർത്താവിൽ വിശ്വസിപ്പിൻ! അവന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. അവൻ തക്ക സമയത്ത് നിങ്ങൾക്കായി എല്ലാം ഭംഗിയായി ചെയ്തുതരും! വിശ്വാസത്തോടെ പ്രാർത്ഥിക്കുവിൻ! നിങ്ങൾക്ക് ഉത്തരം ലഭിക്കും!
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. ഇന്നുമുതൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങ് നിവർത്തിക്കേണമേ. അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

044 - 45 999 000 / 044 - 33 999 000