Loading...
Paul Dhinakaran

യേശു! സാക്ഷാൽ മുന്തിരിവള്ളി!!

Dr. Paul Dhinakaran
18 Aug
1962-ൽ എന്റെ പിതാവ് യേശുവിനെ ദർശിച്ചു. അക്കാലത്ത് ഒരു ദൈവവേലക്കാരൻ എന്റെ പിതാവിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹവും ഭാര്യയും എന്റെ പിതാവിന്റെ അടുക്കൽ വന്ന്, തിരുവെഴുത്തുകളെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ചും സംസാരിക്കുകയും  ദീർഘനേരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഒരു പ്രത്യേക ദിവസം, 1962 ഒക്ടോബർ 10- ന് കുടുംബ പ്രാർത്ഥനക്കിടയിൽ, യേശു പ്രത്യക്ഷപ്പെട്ട് എന്റെ പിതാവിനോട് സംസാരിച്ചു, അദ്ദേഹത്തെ പരിശുദ്ധാത്മാവിനാൽ നിറച്ചു. ആ സംഭവത്തിനുശേഷം, ഈ ദൈവദാസൻ എന്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘സഹോദരാ, നിങ്ങൾക്ക്  പ്രാർത്ഥന ആവശ്യമുള്ളപ്പോഴെല്ലാം എന്റെ വീട്ടിലേക്ക് വരൂ. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ആവശ്യ സമയങ്ങളിൽ എന്നെ വിളിക്കണം. നിങ്ങളെ സഹായിക്കുവാൻ ഞാൻ എപ്പോഴും ഒരുക്കമാണ്.’’ എന്റെ പിതാവ് അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിച്ചു, എന്തിനുവേണ്ടിയും അദ്ദേഹം ആ ദൈവദാസന്റെ അടുത്തേക്ക് ഓടുമായിരുന്നു. 

നാളുകൾ കടന്നുപോയി. 7 വർഷത്തിനുശേഷം, എന്റെ പിതാവിന്റെ ശ്വാസകോശങ്ങൾ തകരാറിലായപ്പോൾ ഞങ്ങൾ സഹായത്തിനായി ഈ ദൈവദാസനെ സമീപിച്ചു. എന്നാൽ പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. ‘നിങ്ങളിൽ എന്തോ ഒരു പാപമുണ്ട്. പിശാച് നിങ്ങളുടെ ജീവിതത്തിൽ പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ പ്രാർത്ഥനയാൽ നിങ്ങളെ അനുഗ്രഹിക്കുവാൻ എനിക്ക് സാധിക്കുന്നില്ല’ എന്നെല്ലാം പറഞ്ഞ് അദ്ദേഹം ഞങ്ങളെ ശകാരിക്കുവാൻ തുടങ്ങി. ആ നിമിഷം യേശു തനിക്കായി തിരഞ്ഞെടുത്തു. കർത്താവ് എന്റെ പിതാവിനോട് എപ്രകാരം സംസാരിച്ചു: ‘‘എന്റെ മകനേ, നീ എന്നിൽ മാത്രം വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ സഹായിക്കുവാൻ ഒരു മനുഷ്യനും കഴിയില്ല. എന്നിലൂടെ മാത്രമേ നിങ്ങൾക്ക് ധാരാളം ഫലം കായ്ക്കുവാൻ കഴിയുകയുള്ളൂ. കൊന്പുകളെല്ലാം ചെത്തി വെടിപ്പാക്കി ഞാൻ നിങ്ങളെ ഫലം കായ്ക്കുന്ന വൃക്ഷങ്ങളാക്കി മാറ്റും.’’ എന്റെ പിതാവ് അന്നുമുതൽ  ദൈവത്തിൽമാത്രം ആശയ്രിക്കുവാൻ തുടങ്ങി. ദൈവം അദ്ദേഹത്തെ അത്ഭുതകരമായി മുൻപോട്ട്  നയിച്ചു. യഥാർത്ഥ മുന്തിരിവള്ളിയായ യേശുവുമായി ബന്ധിക്കപ്പെട്ടിരുന്ന എന്റെ പിതാവ്  ദൈവരാജ്യത്തിനായി ധാരാളം ഫലം കായ്ക്കുവാൻ തുടങ്ങി. ഞങ്ങളുടെ ശുശ്രൂഷ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. അതെ, ‘‘ഞാൻ സാക്ഷാൽ മുന്തിരിവള്ളിയാകുന്നു’ എന്ന് യേശു പറഞ്ഞിരിക്കുന്നു (യോഹന്നാൻ 15:1).
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾ കർത്താവിൽ വിശ്വസിക്കുകയും അവനിൽ ചാരുകയും ചെയ്യുക. ‘‘എന്നിൽ വസിപ്പിൻ, ഞാൻ നിങ്ങളിലും വസിക്കും; കൊന്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊന്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല’’ (യോഹന്നാൻ 15:4,5) എന്ന്  അരുളിച്ചെയ്തിരിക്കുന്ന കർത്താവ് ക്ഷീണിച്ചിരിക്കുന്ന നിങ്ങളുടെ ആത്മാവിനെ പുതുക്കി, നിങ്ങളെ ശക്തീകരിക്കും! ഈ ഭൂമിയിൽ സന്തോഷകരമായി ജീവിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും!
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് എന്റെ ഹൃദയത്തിൽ വന്ന് വാസം ചെയ്യേണമേ. അങ്ങയിൽ വസിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ സന്തോഷം പ്രാപിച്ച് ജീവിക്കുവാൻ സഹായിക്കേണമേ. അതിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളും എന്നിൽനിന്നും എടുത്ത് മാറ്റേണമേ. അങ്ങയുടെ സന്തോഷത്താൽ എന്റെ ജീവിതം പ്രഭാപൂരിതമാക്കി മാറ്റേണമേ. ദൈവീകസന്തോഷവും സമാധാനവും പ്രാപിച്ച് അങ്ങേയ്ക്കായി ഫലം കായ്ക്കുന്ന ജീവിതം നയിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. 

അങ്ങേയ്ക്ക് ഞാൻ എല്ലാ മഹത്വവും കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000