Loading...
Stella dhinakaran

വിശ്വാസത്താൽ അത്ഭുതങ്ങൾ!!

Sis. Stella Dhinakaran
27 Mar
പ്രിയപ്പെട്ടവരേ, ദൈവവുമായി കൂടുതൽ അടുത്ത് ജീവിക്കുവാനും ദൈവത്തിൽ അധിഷ്ഠിതമായ ഒരു കുടുംബം വളർത്തിയെടുക്കുവാനും നമുക്ക് വിശ്വാസം അനിവാര്യമാണ്. ചില അനുഗ്രഹങ്ങൾ വൈകുമ്പോൾ വിഷമിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. അത്ഭുതവാനായ ദൈവത്തിൽ മാത്രം വിശ്വസിപ്പിൻ. അവന് അസാദ്ധ്യമായത് ഒന്നുമില്ല. അവൻ നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരും. വിശ്വാസത്തിൽ വളരുക. കർത്താവ് തക്കസമയത്ത് നിങ്ങളെ അനുഗ്രഹിക്കും.

യെഹൂദാ രാജാവായ ഹെരോദാവിന്്റെ കാലത്ത് അബിയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു എന്ന് ലൂക്കൊസ് 1-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. അവന്റെ ഭാര്യയായ എലിശബെത്ത് അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. അവർക്ക് മക്കളില്ലായിരുന്നു. ഇരുവരും വയസ്സുചെന്നവരും ആയിരുന്നു. അതിനായി അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ദൈവം അവരുടെ പ്രാർത്ഥന കേട്ടു. അതേസമയം മറ്റൊരു അത്ഭുതവും നടന്നു! ഈ ലോകരക്ഷകനായ കർത്താവായ യേശുവിന്റെ മുന്നോടിയായ യോഹന്നാനെ ഗർഭം ധരിച്ചിരുന്ന എലിശബെത്തിനെ ഗർഭിണിയായിരുന്ന മറിയ കണ്ടുമുട്ടി. രക്ഷകനായ യേശുവിനെ തന്റെ ഉദരത്തിൽ വഹിക്കുന്നതിനുള്ള ഭാഗ്യം മറിയക്ക് ലഭിച്ചു. ഇവർ ഇരുവരും ദൈവശക്തിയാൽ ഗർഭംധരിച്ചവരായിരുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോൾ എലിശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ‘‘കർത്താവ് തന്നോടു അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി’’ എന്ന് മറിയയോട് പറഞ്ഞു.
ഈ രണ്ട് സ്ത്രീകളുടെ വിശ്വാസം നോക്കൂ! എലീശബെത്ത് വളരെ പ്രായം ചെന്നവളായിരുന്നു. എന്നിട്ടും ദൈവം അവളെ അനുഗ്രഹിക്കുവാൻ തീരുമാനിച്ചപ്പോൾ അവൾ വിശ്വാസത്താൽ അനുഗ്രഹം പ്രാപിക്കുകയും അവളുടെ ജീവിതത്തിൽ ദൈവത്തിന്റെ ഉദ്ദേശം നിറവേറ്റുകയും ചെയ്തു. അതുപോലെതന്നെ മറിയയും യേശുവിനെ തന്റെ ഗർഭപാത്ത്രിൽ വഹിച്ചുകൊണ്ട് ദൈവത്തിന്റെ ഉദ്ദേശം നിറവേറ്റി. ഇതുപോലെ, ദൈവത്തിന് നിങ്ങളെക്കുറിച്ചുള്ള ഉദ്ദേശങ്ങൾ നിറവേറ്റുവാൻ നിങ്ങൾ  ബാദ്ധ്യസ്ഥരാണ്. ഈ സ്ത്രീകൾ രണ്ടുപേരും വിശ്വാസികളായിരുന്നതിനാൽ ദൈവത്തിൽ നിന്നും ഏറ്റവും മികച്ച അനുഗ്രഹങ്ങൾ പ്രാപിച്ചു. അവർ അനുഗ്രഹിക്കപ്പെട്ട സ്ത്രീകൾ ആയിത്തീർന്നു. നിങ്ങളും ദൈവത്തിലുള്ള വിശ്വാസത്താൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയാണെങ്കിൽ, ‘‘ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ’’ (1 യോഹന്നാൻ 5:4) എന്ന വചനപ്രകാരം നിങ്ങളുടെ കുറവുകളും പ്രശ്നങ്ങളും നിങ്ങൾക്ക് മറികടക്കുവാൻ സാധിക്കും. ദൈവത്തോടടുത്ത് ജീവിക്കുമ്പോൾ, ദൈവം നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും. അവൻ നിങ്ങളെ കാത്ത് പരിപാലിച്ച്, വഴിനടത്തും. 
Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ,

വിശ്വാസവരത്താൽ എന്നെയും നിറയ്ക്കേണമേ. അങ്ങ് എന്്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അറിഞ്ഞ്, എന്റെ പ്രാര്ത്ഥനകൾക്ക് ഉത്തരം നല്കുമെന്നുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ട്. ക്രമമായി, എല്ലാ ദിവസവും അങ്ങയുടെ തിരുവചനം വായിക്കുമെന്ന് ഞാൻ എടുത്തിരിക്കുന്ന തീരുമാനം നിറവേറ്റുവാൻ അങ്ങ് എന്നിൽ വിശ്വാസം വർദ്ധിപ്പിക്കേണമേ. ഓരോ ദിവസവും അങ്ങയോട് ഒരു അടി കൂടുതലായി അടുത്ത് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

എന്റെ കർത്താവായ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000