Loading...
Stella dhinakaran

പ്രാർത്ഥനക്ക് ഉത്തരമുണ്ട്!!

Sis. Stella Dhinakaran
07 Feb
നമ്മുടെ ദൈവം പ്രാർത്ഥനക്കുത്തരം നൽകുന്ന ദൈവമാണ്. നിങ്ങളുടെ ജീവിതത്തിലെ നിർജ്ജീവമായ അവസ്ഥകളിൽനിന്ന് അവൻ നിങ്ങളെ ഉയിർപ്പിക്കും. തന്റെ സന്തോഷത്താൽ അവൻ നിങ്ങളെ നിറയ്ക്കും. ‘‘നിങ്ങൾ പ്രാർത്ഥിക്കുന്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും’’ (മർക്കൊസ് 11:24) എന്ന് വേദപുസ്തകം പറയുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ അപേക്ഷകൾ എന്തുതന്നെ ആയിരുന്നാലും സ്നേഹത്തിന്റെ പ്രതിരൂപമായ നമ്മുടെ സ്വർ‘സ്ഥനായ പിതാവ് അവയെല്ലാം നിറവേറ്റിത്തരും. ‘‘ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവ ആകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവുമുണ്ടോ?’’ എന്ന് അവൻ നമ്മെ വെല്ലുവിളിക്കുന്നു (യിരെമമ്യാവു 32:27). ആയതിനാൽ നിങ്ങൾ നിരാശപ്പെടേണ്ട!

അനേക വർഷങ്ങൾ കാത്തിരുന്ന് ദൈവീകാനുഗ്രഹങ്ങൾ പ്രാപിച്ച ഒരു സഹോദരിയുടെ മനോഹരമായ സാക്ഷ്യം ഇതാ! ഒരു യേശു വിളിക്കുന്നു സുവാർത്തായോഗത്തിലാണ് അവൾ തന്റെ സാക്ഷ്യം പറഞ്ഞത്. വിവാഹശേഷം 14 വർഷങ്ങൾ അവൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. അനേകം വൈദ്യപരിശോധനകൾ നടത്തിയിട്ടും അവൾക്കോ അവളുടെ ഭർത്താവിനോ യാതൊരു തകരാറും കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും അവർക്ക് ഒരു കുഞ്ഞിനെ ലഭിച്ചില്ല. അങ്ങനെയിരിക്കെ പ്രാർത്ഥിക്കുവാൻ അപേക്ഷിച്ചുകൊണ്ട് അവർ ഞങ്ങൾക്ക് കത്തെഴുതി. ഞങ്ങൾ പ്രാർത്ഥിക്കുകയും മറുപടി അയക്കുകയും ചെയ്തു. ദൈവം തന്റെ അളവറ്റ കൃപയാൽ, പ്രാർത്ഥന കേൾക്കുകയും അവളുടെ ഗർഭപാത്രത്തെ തൊടുകയും ചെയ്തു. 14 വർഷത്തെ വിവാഹജീവിതത്തിനുശേഷം സുന്ദരിയായ ഒരു പെൺകുഞ്ഞിനെ നൽകി ദൈവം അവരെ അനുഗ്രഹിച്ചു. അവൾ അഭിമാനത്തോടെ ആ കുഞ്ഞിനെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരികയും ‘‘നിങ്ങളുടെ പ്രാർത്ഥനയാലാണ് ഈ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചത്’’എന്ന് പറയുകയും ചെയ്തു. ഞങ്ങൾ അത്യന്തം സന്തോഷിക്കുകയും പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തു. 
അതെ! നിങ്ങൾക്കും വിശ്വാസത്തോടുകൂടെ ഏതുകാര്യവും കർത്താവിനോട് അപേക്ഷിക്കാം. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ ശക്തിയുള്ളവനാണ് നമ്മുടെ ദൈവം (എഫെസ്യർ 3:20). തക്കസമയത്ത് കർത്താവ് തന്റെ ശക്തി വെളിപ്പെടുത്തി നിങ്ങൾക്ക് അത്ഭുതം ചെയ്യും. ‘‘നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും’’ (മത്തായി 21:22) എന്ന വാഗ്ദത്തപ്രകാരം നിങ്ങൾ അത്ഭുതങ്ങൾ പ്രാപിക്കും. ഇപ്രകാരം വാഗ്ദത്തം ചെയ്ത നമ്മുടെ കർത്താവായ യേശു, നന്മകളാൽ നിങ്ങളെ നിറയ്ക്കും. അവൻ നിങ്ങളുടെ കുറവുകളെല്ലാം നീക്കി നിങ്ങളെ സന്തോഷിപ്പിക്കും!
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. ഇന്നുമുതൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങ് നിവർത്തിക്കേണമേ. അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000