Loading...
തന്നെ ശുശ്രൂഷിക്കേണ്ടതിന്നു ...... യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ (2ദിനവൃത്താന്തം 29:11).
നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. (1 യോഹന്നാൻ 4:4)
യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. (സംഖ്യാപുസ്തകം 6:25)
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും (യെഹെസ്കേൽ 37:27)
ഞാൻ നിനക്കു മുന്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കും. (യെശയ്യാവ് 45:2)
ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും. (യെഹെസ്കേൽ 20:41)
നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. (കൊലൊസ്സ്യർ 3:3)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. (സങ്കീർത്തനം 103:2).
അവർ വിളിക്കുന്നതിന്നുമുന്പെ ഞാൻ ഉത്തരം അരുളും. (യെശയ്യാവ് 65:24).
അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവ് 53:5)
കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു. (സദൃശവാക്യങ്ങൾ 13:13).
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. (യോഹന്നാൻ 14:13).
യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. (സെഫന്യാവു 3:15)
യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. (സങ്കീർത്തനം 9:9)
നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. (സങ്കീർത്തനം 61:3)
എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും (ഫിലിപ്പിയർ 4:19).