Loading...
Stella dhinakaran

ആലോചന നൽകുന്ന ദൈവം!!

Sis. Stella Dhinakaran
11 Feb
കർത്താവ് ദിനവും നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന നന്മകൾ ഓർത്ത് ദൈവത്തെ സ്തുതിക്കുവാൻ നാം ഒരിക്കലും മറന്നുപോകരുത്. ദാവീദ് ഇങ്ങനെ ദൈവത്തെ സ്തുതിച്ചിരുന്നു. നമ്മുടെ ജീവിതത്തിലും കർത്താവ് ധാരാളം നന്മകൾ ചെയ്തിട്ടുണ്ട്. ഇയ്യോബ് പറഞ്ഞു: ദൈവം ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. അതുകൊണ്ട് നാം ദൈവം ചെയ്ത നന്മകൾ ഓർത്തു നന്ദി പറയണം. നാം ഇങ്ങനെ ചെയ്യുന്പോൾ കർത്താവ് നമ്മെ അധികമായി നമ്മെ അനുഗ്രഹിക്കും. 

യൌവ്വനപ്രായംമുതൽ കർത്താവിന് നന്ദി പറയുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിച്ച ഭക്തയാ ഒരു മാതാവുണ്ടായിരുന്നു. ഒരു പുതിയ പെൻസിൽ വാങ്ങിയാൽപോലും ആരാധനാലയത്തിൽ പോയി നന്ദി പറയുവാൻ അവർ അവരെ ശീലിപ്പിച്ചിരുന്നു. പുതിയ വസ്ത്രങ്ങൾ വാങ്ങിയാലും അങ്ങനെ ചെയ്യുവാൻ പറയും. ഇത്തരം പ്രവർത്തികൾ അവളുടെ ഇളയമകൾക്ക് പ്രചോദനം നൽകി. കർത്താവിന് പ്രസാദകരമാകുംവിധം അവൾ ദൈവത്തോട് അടുത്ത് ജീവിച്ചു. ‘‘കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും’’എന്ന് യെശയ്യാവു 60:22 -ൽ കർത്താവ് പറയുന്നു. ഈ വചനപ്രകാരം കർത്താവ് അവളെ ദേഹം ദേഹി ആത്മാവിൽ അത്യധികമായി വളരുവാനും കർത്താവിനായി എഴുന്നേ്ററ് പ്രകാശിക്കുവാനും സഹായിച്ചു. 
പ്രിയമുള്ളവരേ, ‘‘ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും’’ (സങ്കീർത്തനം 32:8) എന്ന വചനപ്രകാരം ദൈവീ വാഗ്ദത്തപ്രകാരം എണ്ണമില്ലാത്ത ദൈവീക അത്ഭുതങ്ങളോർത്തു നാം ദൈവത്തിന് നന്ദി പറയണം. ദൈവീക ആലോചനപ്രകാരം നാം ജീവിക്കുന്പോൾ ദൈവം നമ്മിൽ പ്രസാദിക്കും. 
Prayer:
എന്നെ വഴിനടത്തുന്നവനായ കർത്താവേ,

അങ്ങ് എനിക്ക് ആലോചന നല്കി എന്നെ വഴി നടത്തുന്ന ദൈവമാകുന്നുവല്ലോ. കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് നല്കിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ദൈവമേ, അങ്ങ് എന്നെ കൈക്കൊണ്ട് എന്നെ വഴിനടത്തേണമേ. അങ്ങയുടെ ആലോചനപ്രകാരം ഓരോ ചുവടും എടുത്തുവെയ്ക്കുവാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് കരേറ്റി, രക്ഷകനായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

1800 425 7755 / 044-33 999 000