Loading...
Stella dhinakaran

യഹോവയുടെ ദൃഷ്ടി നിങ്ങളുടെമേൽ!!

Sis. Stella Dhinakaran
11 Jan
നിങ്ങൾ ദൈവത്തിൽ പൂർണ്ണമായി ആശയ്രിച്ചാൽ, യഹോവയുടെ ദയ നിങ്ങളെ ചുറ്റിക്കൊള്ളും എന്ന് വേദപുസ്തകം പറയുന്നു (സങ്കീർത്തനങ്ങൾ 32:10). നിങ്ങൾ പാപത്തിൽ അകപ്പെട്ടാൽ, ‘‘പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു’’ (റോമർ 5:20) എന്ന വചനപ്രകാരം ദൈവം തന്റെ കൃപ പകർന്ന് അത്ഭുതകരമായ രക്ഷ നൽകും.

ഒരു യുവാവ് വ്യഭിചാരം എന്ന പാപത്തിൽ അകപ്പെട്ട് അതിൽനിന്നും രക്ഷപെടുവാൻ കഴിയാതെ പോരാടുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഒരു മനുഷ്യൻ അവനുവേണ്ടി പ്രാർത്ഥിക്കുകയും അവന് ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഈ യുവാവ് ദൈവീക പരിജ്ഞാനത്തിൽ വളരുകയും പാപസ്വഭാവത്തിൽനിന്നും വിട്ടുമാറുകയും ചെയ്തു. ആ നല്ല മനുഷ്യൻ ധാരാളം സമയം ചിലവഴിച്ച് ദൈവഭക്തിയിൽ അവനെ വഴിനടത്തി. അങ്ങനെ ആ യുവാവ് ദൈവീകാനുഗ്രഹമായ ദൈവീക കൃപ പ്രാപിച്ചു. അവനിലുണ്ടായിരുന്ന പാപചിന്തകൾ ക്രമേണ അവനിൽനിന്നും പൂർണ്ണമായും അപ്രത്യക്ഷമായി. അതിനുശേഷം അവൻ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു. അങ്ങനെ അവൻ നിത്യജീവന് അവകാകാശിയായിത്തീർന്നു. അവൻ ദൈവത്തിന് സാക്ഷിയായി പിന്നീടുള്ള തന്റെ ജീവിതം നയിച്ചു. 
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിലെ വളഞ്ഞ വഴികളെല്ലാം കർത്താവ് നേരെയാക്കും. ഭാവിയെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല. ദൈവം നിങ്ങൾക്കായി ഒരു വഴി ഉണ്ടാക്കും. ദൈവത്തിനു സകലവും സജ്ജമാക്കുവാൻ കഴിയും. നീതിയുടെ ദൈവം നിങ്ങളുടെ മുന്പിൽ നടക്കും. കർത്താവിന്റെ മഹത്വം നിങ്ങളെ പുറകിൽനിന്ന് രക്ഷിക്കും. ദൈവം എങ്ങനെ ഈ അനുഗ്രഹം നമുക്ക് നല്കും? അവന്റെ കൃപയാൽ നിറഞ്ഞ ഒരു ജീവിതം കർത്താവ് നിങ്ങൾക്ക് നല്കും. നിങ്ങൾ ദൈവത്തെ ഭയപ്പെടുകയും അവന്റെ വഴികളിലൂടെ നടക്കുകയും ചെയ്താൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. ദൈവഭക്തിയിൽ ജീവിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കും. ‘‘യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു’’ എന്ന് സങ്കീർത്തനം 33:18 പറയുന്നു. നിങ്ങൾ അവനെ ഭയപ്പെടുന്പോൾ, നിങ്ങളുടെ ജീവിതത്തിൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കും. നിങ്ങൾ അവന്റെ നാമത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യും.
Prayer:
സ്നേഹവാനായ പ്രിയ പിതാവേ, 

അങ്ങയുടെ സന്നിധിയിൽ ഞാൻ എന്നെ സമർപ്പിക്കുന്നു. കർത്താവേ, അങ്ങ് എന്റെ ഹൃദയത്തിൽ വരേണമേ. എന്നിലുള്ള എല്ലാ ഭയവും അങ്ങ് മാറ്റേണമേ. എന്നിലുള്ള എല്ലാ ദുർഗുണങ്ങളും അങ്ങയുടെ ശക്തിയുള്ള നാമത്താൽ എന്നിൽ നിന്നും മറഞ്ഞുപോകട്ടെ. ദൈവഭയത്തിൽ ജീവിപ്പാൻ, അങ്ങേയ്ക്ക് പ്രസാദകരമായ, പരിശുദ്ധമായ ഒരു ജീവിതം നയിപ്പാൻ അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ പൈതലായി എന്നെ കൈക്കൊള്ളേണമേ. ഇത്രത്തോളം എന്നെ വഴിനടത്തിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് എപ്പോഴും എന്റെ കരം പിടിച്ച് എന്നെ വഴി നടത്തേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000